ദുബായ്: വിദ്യാലയങ്ങളുടെ ഈദ് അവധി സംബന്ധിച്ച് KHDA അറിയിപ്പ് പുറത്തിറക്കി

GCC News

എമിറേറ്റിലെ വിദ്യാലയങ്ങളുടെ ഈദുൽ ഫിത്ർ അവധിദിനങ്ങൾ സംബന്ധിച്ച് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (KHDA) അറിയിപ്പ് പുറത്തിറക്കി. 2022 ഏപ്രിൽ 26-നാണ് KHDA ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ദുബായിലെ വിദ്യാലയങ്ങൾക്ക് ഒരാഴ്ച്ചത്തെ ഈദുൽ ഫിത്ർ അവധി ലഭിക്കുന്നതാണ്. ദുബായിലെ വിദ്യാലങ്ങളിൽ ഈദ് അവധി 2022 മെയ് 2, തിങ്കളാഴ്ച മുതൽ മെയ് 8, ഞായറാഴ്ച വരെയായിരിക്കും.

ഈദുൽ ഫിത്ർ അവധിയ്ക്ക് ശേഷം ദുബായിലെ വിദ്യാലയങ്ങളുടെ പ്രവർത്തനം മെയ് 9, തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.