എമിറേറ്റിലെ പരമ്പരാഗത മാർക്കറ്റുകളുടെ റമദാനിലെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി. ഇതോടൊപ്പം കന്നുകാലി ചന്തകൾ, പക്ഷികളുടെ മാർക്കറ്റുകൾ തുടങ്ങിയവയുടെ പ്രവർത്തന സമയക്രമവും മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.
ദുബായിലെ പരമ്പരാഗത മാർക്കറ്റുകളുടെ റമദാനിലെ പ്രവർത്തന സമയക്രമം:
- അൽ മാർമൂമ് ക്യാമൽ മാർക്കറ്റ് – ദിനവും രാവിലെ 7 മുതൽ രാത്രി 10 വരെ.
- നൈഫ് സൂഖ് – ദിനവും രാവിലെ 9 മുതൽ രാത്രി 10 വരെ.
- അൽ ഫാഹിദി സൂഖ്, ഹംരിയ സെൻട്രൽ മാർക്കറ്റ്, അൽ റാഷിദിയ സെൻട്രൽ മാർക്കറ്റ്, ട്രഡീഷണൽ മാർക്കറ്റ് – ദിനവും രാവിലെ 9 മുതൽ രാത്രി 11 വരെ.
- ഫാൽക്കൺ ഹെറിറ്റേജ് ആൻഡ് സ്പോർട്സ് സെന്റർ, ഫർണിച്ചർ മാർക്കറ്റ് – വെള്ളിയാഴ്ച്ച ഒഴികെയുള്ള ദിനങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 വരെ. വെള്ളിയാഴ്ച്ചകളിൽ വൈകീട്ട് 4 മുതൽ രാത്രി 10 വരെ.
- ഹത്ത മാർക്കറ്റ് – ദിനവും രാവിലെ 7 മുതൽ രാത്രി 11 വരെ.
കന്നുകാലി ചന്തകൾ, പക്ഷികളുടെ മാർക്കറ്റുകൾ എന്നിവയുടെ പ്രവർത്തന സമയക്രമം:
- ബേർഡ്സ് ആൻഡ് പെറ്റ്സ് മാർക്കറ്റ് – ദിനവും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെ. വൈകീട്ട് 4 മുതൽ രാത്രി 11 വരെ.
- അൽ ഖുസൈസ് കാറ്റിൽ മാർക്കറ്റ് – ദിനവും രാവിലെ 6 മുതൽ രാത്രി 11 വരെ.
- ബിൽഡിങ്ങ് മെറ്റീരിയൽസ് മാർക്കറ്റ് – ദിനവും രാവിലെ 10 മുതൽ വൈകീട്ട് 5 വരെയും, രാത്രി 8 മുതൽ അർദ്ധരാത്രി വരെയും (വെള്ളിയാഴ്ച്ചകളിൽ ഒഴികെ)
- അൽ അയാസ് മാർക്കറ്റ് – ദിനവും രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണിവരെ. വൈകീട്ട് 4 മുതൽ രാത്രി 11 വരെ.
- അൽ തായ് ലൈവ്സ്റ്റോക്ക് യാർഡ്സ് – ദിനവും രാവിലെ 6 മുതൽ വൈകീട്ട് 6 വരെ.