ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങളിലെ എമിറേറ്റിലെ പൊതു പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ മുതലായവയുടെ പ്രവർത്തന സമയം സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി. 2025 ജൂൺ 3-നാണ് ദുബായ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.
Eid adventures await!
— بلدية دبي | Dubai Municipality (@DMunicipality) June 3, 2025
Enjoy vibrant vibes and family-friendly activities across #DubaiMunicipality’s recreational destinations. pic.twitter.com/q7vw0H8ZdI
ഈ അറിയിപ്പ് പ്രകാരം ഈദുൽ അദ്ഹ അവധിദിനങ്ങളിൽ താഴെ പറയുന്ന പാർക്കുകൾ രാവിലെ 8 മണിമുതൽ രാത്രി 11 മണിവരെ പ്രവർത്തിക്കുന്നതാണ്:
- ക്രീക്ക് പാർക്ക്.
- അൽ മംസാർ പാർക്ക്
- സബീൽ പാർക്ക്.
- അൽ സഫ പാർക്ക്.
- മുഷ്രിഫ് നാഷണൽ പാർക്ക്.
റെസിഡൻഷ്യൽ മേഖലകളിലെ പാർക്കുകൾ അവധിദിനങ്ങളിൽ രാവിലെ 8 മണിമുതൽ അർദ്ധരാത്രിവരെ സന്ദർശകരെ അനുവദിക്കുന്നതാണ്.
ദുബായിലെ മറ്റു പാർക്കുകളുടെ പ്രവർത്തനസമയക്രമം:
- മുഷ്രിഫ് നാഷണൽ പാർക്കിലെ മൗണ്ടൈൻ ബൈക്ക് ട്രെയിൽ, ഹൈക്കിങ് ട്രെയിൽ എന്നിവ – രാവിലെ 5 മുതൽ വൈകീട്ട് 6 മണിവരെ.
- ദുബായ് ഫ്രെയിം – രാവിലെ 8 മുതൽ രാത്രി 9 മണിവരെ.
- ചിൽഡ്രൻസ് സിറ്റി – രാവിലെ 9 മുതൽ രാത്രി 8 വരെ (ഞായർ മുതൽ വ്യാഴം വരെ). വെള്ളി, ശനി ദിനങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ.
- ഖുറാനിക് പാർക്ക് – രാവിലെ 8 മുതൽ രാത്രി 10 മണിവരെ.
- കേവ് ഓഫ് മിറാക്കിൾസ് ആൻഡ് ഗ്ലാസ് ഹൗസ് – രാവിലെ 9 മുതൽ രാത്രി 9 വരെ.
Cover Image: Dubai Municipality.