ദുബായ്: പുതുവർഷ ആഘോഷങ്ങളുടെ വേളയിലെ പൊതു പാർക്കുകളുടെ പ്രവർത്തനസമയക്രമം

GCC News

ഈ വർഷത്തെ പുതുവർഷ ആഘോഷങ്ങളുടെ വേളയിലെ എമിറേറ്റിലെ പൊതു പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ മുതലായവയുടെ പ്രവർത്തന സമയം സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി. 2025 ഡിസംബർ 29-നാണ് ദുബായ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

2025 ഡിസംബർ 31, 2026 ജനുവരി 1 എന്നീ ദിവസങ്ങളിലെ ദുബായിലെ പൊതു പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ മുതലായവയുടെ പ്രവർത്തന സമയം സംബന്ധിച്ചാണ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം ദുബായ് ഫ്രെയിം ഈ ദിനങ്ങളിൽ രാവിലെ 8 മണിമുതൽ രാത്രി 9 മണിവരെ സന്ദർശകരെ സ്വീകരിക്കുന്നതാണ്. ഇതാദ്യമായി പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി ഇത്തവണ ദുബായ് ഫ്രെയിമിൽ അതിഗംഭീര കരിമരുന്ന് പ്രദർശനം, ഡ്രോൺ ഷോ എന്നിവ നടത്തുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.

പ്രധാനപ്പെട്ട പാർക്കുകളുടെ പ്രവർത്തന സമയക്രമം:

  • അൽ സഫ പാർക്ക് – രാവിലെ 8 മണിമുതൽ രാത്രി 1 മണിവരെ.
  • സബീൽ പാർക്ക് – രാവിലെ 8 മണിമുതൽ രാത്രി 1 മണിവരെ.
  • ക്രീക്ക് പാർക്ക്, മുഷ്‌രിഫ് നാഷണൽ പാർക്ക് – രാവിലെ 8 മണിമുതൽ രാത്രി 12 മണിവരെ.
  • അൽ മംസാർ പാർക്ക് – രാവിലെ 6 മണിമുതൽ രാത്രി 12 മണിവരെ.

റെസിഡൻഷ്യൽ മേഖലകളിലെ പാർക്കുകൾ പുതുവർഷത്തിൽ രാവിലെ 8 മണിമുതൽ അർദ്ധരാത്രിവരെ സന്ദർശകരെ അനുവദിക്കുന്നതാണ്.

ദുബായിലെ മറ്റു പാർക്കുകളുടെ പ്രവർത്തനസമയക്രമം:

ചിൽഡ്രൻസ് സിറ്റി – രാവിലെ 9 മുതൽ രാത്രി 8 വരെ.
ഖുറാനിക് പാർക്ക് – രാവിലെ 8 മുതൽ രാത്രി 12 മണിവരെ.
കേവ് ആൻഡ് ഗ്ലാസ് ഹൗസ് – രാവിലെ 9 മുതൽ രാത്രി 8:30 വരെ.
ലേക്ക് പാർക്കുകൾ – രാവിലെ 8 മണിമുതൽ രാത്രി 1 മണിവരെ.