മേഖലയിലെ ആദ്യത്തെ ക്ഷേമ റിസോർട്ട്, ഇന്ററാക്റ്റീവ് ഗാർഡൻ പദ്ധതിയ്ക്ക് ദുബായ് അംഗീകാരം നൽകി. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
The "Therme Dubai" AED2 billion project, the region’s first-of-its-kind wellbeing resort and interactive garden, aims to enhance the quality of life and well-being of the community in Dubai. pic.twitter.com/SmitMLRyLc
— Dubai Media Office (@DXBMediaOffice) February 4, 2025
2 ബില്യൺ ദിർഹം മൂല്യമുള്ള ‘തെർമ് ദുബായ്’ എന്ന ഈ പദ്ധതിയ്ക്ക് ദുബായ് കിരീടാവകാശിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധമന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് അംഗീകാരം നൽകിയത്. എമിറേറ്റിലെ ജീവിതനിലവാരം ഉയർത്തുന്നതിന് ലക്ഷ്യമിട്ടാണ് ഇത്തരം ഒരു പദ്ധതി ഒരുക്കിയിരിക്കുന്നത്.
ദുബായ് സെക്കന്റ് ഡെപ്യൂട്ടി റൂളർ H.H. ഷെയ്ഖ് അഹ്മദ് ബിൻ മുഹമ്മദ് നിൻ റാഷിദ് അൽ മക്തൂം പങ്കെടുത്ത ഒരു ചടങ്ങിലായിരുന്നു ഈ പദ്ധതിയുടെ പ്രഖ്യാപനം.
ഇത്തരത്തിലുള്ള ലോകത്തെ തന്നെ ഏറ്റവും ഉയരമേറിയ പദ്ധതിയായിരിക്കും ‘തെർമ് ദുബായ്’. വിനോദം, കുടുംബങ്ങൾക്ക് ഒത്തൊരുമിച്ച് ഉല്ലസിക്കാനുള്ള അവസരങ്ങൾ, ആരോഗ്യ പരിചരണം, പ്രകൃതി രമണീയത, വിശ്രമം തുടങ്ങിയ ഘടകങ്ങളുടെ സമന്വയമായിരിക്കും ഈ പദ്ധതി.
സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ നിർമ്മാണം സബീൽ പാർക്കിലായിരിക്കും. ‘തെർമ്’ ഗ്രൂപ്പുമായി സഹകരിച്ചാണ് ഈ റിസോർട്ട് നിർമ്മിക്കുന്നത്. ഈ പദ്ധതി 2028-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതിവർഷം 1.7 ദശലക്ഷം സന്ദർശകരെ സ്വീകരിക്കാനുതകുന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
WAM