ദുബായ് ആർട്ട് സീസൺ 2025 ജനുവരി 4-ന് ആരംഭിക്കും

GCC News

ദുബായ് ആർട്ട് സീസൺ 2025 പതിപ്പ് ജനുവരി 4-ന് ആരംഭിക്കും. ദുബായ് കൾച്ചർ ആൻഡ് ആർട്ട്സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

2025 ജനുവരി 4 മുതൽ ഏപ്രിൽ 20 വരെയാണ് ഇത്തവണത്തെ ദുബായ് ആർട്ട് സീസൺ നടത്തുന്നത്. ഇതിന്റെ ഭാഗമായി ദുബായിൽ വിവിധ കലോത്സവങ്ങൾ, വിനോദപരിപാടികൾ, സംഗീതപരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതാണ്.

അതിഗംഭീരമായ സാംസ്‌കാരിക അനുഭവങ്ങൾ നൽകുന്നതിൽ ദുബായ് നഗരം ആഗോളതലത്തിൽ തന്നെ വഹിക്കുന്ന പങ്കിന് അടിവരയിടുന്നതാണ് ദുബായ് ആർട്ട് സീസൺ.