ഒരു കെട്ടിടത്തിന് മുകളിൽ നിർമ്മിച്ചിട്ടുള്ള ഏറ്റവും ഉയരമേറിയ റണ്ണിങ്ങ് ട്രാക്ക് എന്ന ഗിന്നസ് റെക്കോർഡ് ദുബായിലെ റിയൽ എസ്റ്റേറ്റ് കമ്പനിയായ വാസിൽ സ്വന്തമാക്കി. വാസിൽ 1 മാസ്റ്റർ ഡവലപ്മെന്റിന്റെ ഭാഗമായുള്ള ‘1 Residences’ ലക്ഷ്വറി റെസിഡൻഷ്യൽ ടവറിലാണ് ഈ റണ്ണിങ്ങ് ട്രാക്ക് സ്ഥിതി ചെയ്യുന്നത്.
ഈ കെട്ടിടത്തിന്റെ നാല്പത്തിമൂന്നാം നിലയിൽ ഒരുക്കിയിട്ടുള്ള ‘സ്കൈ ട്രാക്ക്’ എന്ന റണ്ണിങ്ങ് ട്രാക്കാണ് ഈ നേട്ടം കരസ്ഥമാക്കിയത്. സബീലിലാണ് ‘1 Residences’ ലക്ഷ്വറി റെസിഡൻഷ്യൽ ടവർ സ്ഥിതി ചെയ്യുന്നത്.

തറനിരപ്പിൽ നിന്ന് 157 മീറ്റർ ഉയരത്തിലാണ് ഈ ‘സ്കൈ ട്രാക്ക്’ റണ്ണിങ്ങ് ട്രാക്ക് ഒരുക്കിയിരിക്കുന്നത്.

335 മീറ്റർ നീളത്തിലുള്ള ഈ റണ്ണിങ്ങ് ട്രാക്ക് ഈ പാർപ്പിട കെട്ടിടത്തിലെ നിവാസികൾക്ക് ആരോഗ്യപരമായ ജീവിതശൈലി പിന്തുടരുന്നതിന് സഹായകമാകുന്നു.

ദുബായിലെ പ്രധാന കാഴ്ചകളായ ബുർജ് ഖലീഫ, ദുബായ് ഫ്രെയിം, ഷെയ്ഖ് സായിദ് റോഡ്, ഓൾഡ് ദുബായ്, അറേബ്യൻ ഗൾഫ് തുടങ്ങിയവ ഈ റണ്ണിങ്ങ് ട്രാക്കിൽ നിന്ന് ദൃശ്യമാണ്.
Cover Image: Dubai Media Office.