കരിപ്പൂർ വിമാനാപകടം: യു എ ഇയിലെ ഇന്ത്യൻ കോൺസുലേറ്റ് ഹെല്പ് ലൈൻ ആരംഭിച്ചു
ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഹെല്പ് ലൈൻ നമ്പറുകൾ: 056 546 3903, 0543090572, 0543090572, 0543090575
ഷാർജയിലെ ഹെല്പ് ലൈൻ നമ്പർ: 00971 6 5970303.
കേരളത്തിലെ ഹെല്പ് ലൈൻ നമ്പറുകൾ:
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ (IX 1344) വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കൾക്ക് അന്വേഷണങ്ങൾക്കായുള്ള ഹെൽപ്പ് ലൈൻ നമ്പർ. +91 495 – 2376901
വിമാനത്താവളത്തിലെ കണ്ട്രോൾ റൂം നമ്പർ : +91 483- 2719493
ദുബായ്-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം കരിപ്പൂരിൽ റൺവേയിൽ നിന്ന് തെന്നിമാറി തകർന്നു
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി താഴേക്ക് പതിച്ചു. എയർ ഇന്ത്യ എക്സ്പ്രസ്സ് IX 1344 ദുബായ്-കോഴിക്കോട് വിമാനമാണ് കരിപ്പൂരിൽ അപകടത്തിൽപ്പെട്ടത്. ഇതുവരെ 10 പേർ മരിച്ചതായാണ് വിവരം. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള ഈ വിമാനത്തിൽ 191 യാത്രക്കാരാണുണ്ടായിരുന്നത്.
രാത്രി 7.45-ലോടെയാണ് അപകടം സംഭവിച്ചത്. ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി വിമാനം കൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കു പതിക്കുകയായിരുന്നു. അപകടസമയത്ത് ശക്തമായ മഴയുണ്ടായിരുന്നു.
Cover Image: Image Credit: Twitter/ANI

