ദുബായ്: കുട്ടികൾക്ക് മിറക്കിൾ ഗാർഡനിലക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്നു

GCC News

പന്ത്രണ്ട് വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്നതായി ദുബായ് മിറക്കിൾ ഗാർഡൻ അധികൃതർ അറിയിച്ചു. 2026 ഫെബ്രുവരി 27-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

2026 മാർച്ച് 1 മുതൽ മെയ് 31 വരെയുള്ള കാലയളവിലാണ് 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് മിറക്കിൾ ഗാർഡനിലേക്ക് സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്നത്.

വിദ്യാർത്ഥികൾ, യു എ ഇ നിവാസികൾ, വിദേശത്ത് നിന്നെത്തുന്ന വിനോദസഞ്ചാരികൾ തുടങ്ങിയവർക്കെല്ലാം ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.