കൊറോണ വൈറസ് സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ 4 സ്ഥാപനങ്ങൾ ദുബായ് മുൻസിപ്പാലിറ്റി അടച്ച്‌ പൂട്ടി

UAE

എമിറേറ്റിലെ വാണിജ്യ മേഖലയിൽ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി 4 സ്ഥാപനങ്ങൾ ദുബായ് മുൻസിപ്പാലിറ്റി അധികൃതർ അടച്ച്‌ പൂട്ടി. രോഗവ്യാപനം തടയുന്നതിനും, സുരക്ഷാ നിർദ്ദേശങ്ങളെ കുറിച്ച് അവബോധം ഉളവാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ദുബായ് മുൻസിപ്പാലിറ്റിയുടെയും, ദുബായ് ഇക്കണോമിയുടെയും പരിശോധനകൾ എമിറേറ്റിലുടനീളമുള്ള വ്യാപാര കേന്ദ്രങ്ങളിലും, വാണിജ്യ സ്ഥാപനങ്ങളിലും തുടരുകയാണ്.

വാണിജ്യ സ്ഥാപനങ്ങളിൽ ജനുവരി 23-ന്, നടത്തിയ പരിശോധനകളിലാണ് ദുബായ് മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥർ ഈ വീഴ്ച്ചകൾ കണ്ടെത്തിയത്. 2172 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ 26 സ്ഥാപനങ്ങൾക്ക് താക്കീത് നൽകിയതായും അധികൃതർ അറിയിച്ചു.