ദുബായ്: പാർക്കുകളിലെ കുട്ടികളുടെ കളിയിടങ്ങൾ തുറന്നു

UAE

എമിറേറ്റിലെ പാർക്കുകളിലെ കുട്ടികളുടെ കളിയിടങ്ങൾ തുറന്നുകൊടുത്തതായി ദുബായ് മുൻസിപ്പാലിറ്റി ജൂൺ 21, ഞായറാഴ്ച്ച അറിയിച്ചു. COVID-19 പ്രതിരോധത്തിന്റെ ഭാഗമായി, രോഗവ്യാപനം തടയുന്നതിന് പാർക്കുകളിലെ കുട്ടികളുടെ കളിയിടങ്ങൾ അടച്ചിട്ടിരിക്കുകയായിരുന്നു.

എമിറേറ്റിലെ ജനജീവിതം സാധാരണ രീതിയിലേക്ക് തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ്, ഇന്ന് മുതൽ എമിറേറ്റിലെ എല്ലാ പാർക്കുകളിലും കുട്ടികൾക്കായുള്ള വിനോദ സംവിധാനങ്ങളും, ഇടങ്ങളും തുറന്ന് കൊടുക്കുന്നതെന്ന് ദുബായ് മുൻസിപ്പാലിറ്റി വ്യക്തമാക്കി. പൊതുസമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും എടുത്ത ശേഷമാണ് ഇവ തുറന്ന് കൊടുക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.