ദുബായ്: ഏതാനം പൊതു പാർക്കുകളിലെ കളിക്കളങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി

GCC News

എമിറേറ്റിലെ വിവിധ പൊതു പാർക്കുകളിലും, പാർപ്പിടമേഖലകൾക്കരികിലുള്ള പാർക്കുകളിലും പുതിയ കളിക്കളങ്ങൾ നിർമ്മിച്ചതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

കായിക, ഭക്ഷണ, സേവന മേഖലകളിലെ ആഗോളതലത്തിൽ തന്നെ പ്രശസ്തരായ കമ്പനികളുമായി ചേർന്നാണ് മുനിസിപ്പാലിറ്റി ഈ നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്.

Source: Dubai Media Office.

പെപ്സികോ, റെഡ് ബുൾ, ഡെലിവെറൂ, പ്യൂമ, ഇന്റർകോണ്ടിനെന്റൽ ടയേഴ്‌സ് തുടങ്ങിയ കമ്പനികളയുമായാണ് ദുബായ് മുനിസിപ്പാലിറ്റി ഇതിനായി സഹകരിച്ചിരിക്കുന്നത്.

മൻഖൂൽ പാർക്ക്, അപ്ടൌൺ മിർദിഫ് പാർക്ക്, ഹോർ അൽ അൻസ്, അൽ സത്വ, അൽ ബർഷ ലേക്ക്, അൽ ജാഫിലിയ സ്‌ക്വയർ, അൽ വർഖ പാർക്ക് എന്നിവിടങ്ങളിലാണ് ഈ പുതിയ സ്പോർട്സ് ഫീൽഡുകൾ നിർമ്മിച്ചിരിക്കുന്നത്.