സ്ഥിരീകരിക്കാത്ത ക്യൂ ആർ കോഡുകൾ സ്കാൻ ചെയ്യുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ദുബായ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. 2025 ഒക്ടോബർ 5-നാണ് ദുബായ് മുനിസിപ്പാലിറ്റി ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
Did you know? QR codes from unverified sources could put your sensitive information at risk. Here’s how to protect yourself from potential cyber threats. #DubaiMunicipality pic.twitter.com/Z9WyYq5Qly
— بلدية دبي | Dubai Municipality (@DMunicipality) October 5, 2025
ഇത്തരം ക്യൂ ആർ കോഡുകൾ സ്കാൻ ചെയ്യുന്നതിലൂടെ ഉപഭോക്താക്കൾ സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നതിന് സാധ്യതയുണ്ടെന്ന് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി. വ്യാജ ക്യൂ ആർ കോഡുകൾ സ്കാൻ ചെയ്യുന്നത് പാസ്സ്‌വേർഡുകൾ, ബാങ്ക് വിവരങ്ങൾ എന്നിവ ഉൾപ്പടെയുള്ള സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കപ്പെടുന്നതിലേക്ക് നയിക്കാമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
ക്യൂ ആർ കോഡുകൾ സ്കാൻ ചെയ്ത ശേഷം തുറക്കുന്ന വെബ്സൈറ്റുകളിൽ അവയുടെ ആധികാരികത സ്ഥിരീകരിക്കാതെ സ്വകാര്യ വിവരങ്ങളും, സാമ്പത്തിക വിവരങ്ങളും നൽകരുതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. ഇത്തരം വെബ്സൈറ്റുകളുടെ ലിങ്കുകൾ “https://” എന്ന് തുടങ്ങുന്നവയാണെന്ന് ഉറപ്പ് വരുത്താനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതു ഇടങ്ങളിലും, ചുമരുകളിലും കാണുന്ന ക്യൂ ആർ കോഡുകളുടെ സാധുത പരിശോധിച്ച് ഉറപ്പ് വരുത്താതെ അവ സ്കാൻ ചെയ്യരുതെന്ന് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
Cover Image: Saudi Press Agency.

