ദുബായ്: പാം മോണോറെയിലിൽ യാത്ര ചെയ്യുന്നതിന് നോൽ കാർഡ് ഉപയോഗിക്കാമെന്ന് RTA

UAE

എമിറേറ്റിലെ നിവാസികൾക്കും, സന്ദർശകർക്കും പാം മോണോറെയിലിൽ യാത്ര ചെയ്യുന്നതിനായി നോൽ കാർഡ് ഉപയോഗിക്കാമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. പൊതുഗതാഗത സംവിധാനങ്ങളെ സംയോജിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഈ തീരുമാനം യാത്രികർക്ക് കൂടുതൽ മികച്ച യാത്രാ സേവനങ്ങൾ നൽകുമെന്ന് RTA അറിയിച്ചു.

ഇതോടെ ഉപഭോക്താക്കൾക്ക് നോൽ കാർഡ് ഉപയോഗിച്ച് കൊണ്ട് ദുബായിലെ മെട്രോ, ബസ്, ട്രാം, വാട്ടർ ടാക്സി, വാട്ടർ ബസ് മുതലായ പൊതുഗതാഗത സംവിധാനങ്ങളുടെ സേവനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. പൊതു പാർക്കിംഗ് ഇടങ്ങളിലും ഈ കാർഡ് ഉപയോഗിക്കാവുന്നതാണ്.