ദുബായ്: മെട്രോ, ട്രാം എന്നിവയിൽ ഇ-സ്‌കൂട്ടറുകൾക്ക് വിലക്കേർപ്പെടുത്തി

UAE

മെട്രോ, ട്രാം എന്നിവയിൽ ഇ-സ്‌കൂട്ടറുകൾക്ക് വിലക്കേർപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. ഈ വിലക്ക് 2024 മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

ഈ അറിയിപ്പ് പ്രകാരം ദുബായിലെ മെട്രോ, ട്രാം ട്രെയിനുകളിൽ ഇ-സ്‌കൂട്ടറുകൾ കൊണ്ട് പോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വാഹനങ്ങളിലെത്തുന്നവർ മെട്രോ, ട്രാം എന്നിവയിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി ഇ-സ്‌കൂട്ടറുകൾ സൈക്കിളുകൾക്കുള്ള പാർക്കിംഗ് സ്റ്റാൻഡുകളിൽ പാർക്ക് ചെയ്യേണ്ടതാണ്.

എന്നാൽ മടക്കി വെക്കാവുന്നതും, ബാറ്ററികൾ ഇല്ലാത്തതുമായ സൈക്കിളുകൾക്ക് ഈ വിലക്ക് ബാധകമാക്കിയിട്ടില്ല. ഇത്തരം മടക്കിവെക്കാവുന്ന സൈക്കിളുകൾ മെട്രോ ട്രെയിനിലെ ലഗ്ഗേജ് ഏരിയയിൽ സൂക്ഷിക്കാവുന്നതാണ്.