ദുബായ്: സൂക്ക് അൽ മർഫായിൽ പുതിയ അബ്ര, ഫെറി സ്റ്റേഷൻ ആരംഭിച്ചതായി RTA

UAE

ദെയ്‌റ ഐലൻഡിലെ സൂക്ക് അൽ മർഫായിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനായി പുതിയ അബ്ര, ഫെറി സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2022 മാർച്ച് 1-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ആദ്യ അഞ്ച് മാസത്തേക്ക് ഈ സ്റ്റേഷനിൽ നിന്ന് സന്ദർശകർക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സൂക്ക് അൽ മർഫായിൽ നിന്ന് ദുബായ് ഓൾഡ് സൂക്ക്, ദെയ്‌റ ഓൾഡ് സൂക്ക് എന്നിവിടങ്ങളിലേക്ക് രണ്ട് റൂട്ടുകളിലായാണ് ഈ സ്റ്റേഷനിൽ നിന്ന് അബ്ര സേവനങ്ങൾ നൽകുന്നത്. ഈ അബ്ര യാത്രയ്ക്ക് 25 മിനിറ്റ് എടുക്കുന്നതാണ്.

അബ്ര പ്രവർത്തന സമയക്രമം:

  • തിങ്കൾ മുതൽ വ്യാഴം വരെ – വൈകീട്ട് 5 മുതൽ രാത്രി 10 വരെ.
  • വെള്ളി, ശനി, ഞായർ – രാവിലെ 10 മുതൽ രാത്രി 10 വരെ.

സൂക്ക് അൽ മർഫായിൽ നിന്ന് അൽ ഗുബൈബയിലേക്കാണ് ഫെറി സേവനങ്ങൾ നൽകുന്നത്. 20 മിനിറ്റ് ദൈർഘ്യമുള്ള ഫെറി യാത്ര വെള്ളി, ശനി, ഞായർ ദിനങ്ങളിൽ (വൈകീട്ട് 6 മുതൽ രാത്രി 10 വരെ) മാത്രമാണ്.