അടുത്ത വർഷത്തിന്റെ തുടക്കം മുതൽ എമിറേറ്റിലെ പതിനൊന്ന് റെസിഡൻഷ്യൽ മേഖലകളിൽ ഇ-സ്‌കൂട്ടർ ഉപയോഗത്തിനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2022 ഒക്ടോബർ 16-നാണ് RTA ഇക്കാര്യം അറിയിച്ചത്.
2023-ൽ 11 പുതിയ ഇടങ്ങളിൽ ഇ-സ്‌കൂട്ടർ ട്രക്കുകൾ ആരംഭിക്കുന്നതോടെ ദുബായിൽ ഇ-സ്‌കൂട്ടറുകളുടെ ഉപയോഗം അനുവദിച്ചിട്ടുള്ള ഇടങ്ങളുടെ എണ്ണം 21 ആകുന്നതാണ്. ഇതോടെ ഇ-സ്‌കൂട്ടർ, ബൈക്ക് എന്നിവയ്ക്കായി അനുവദിച്ചിട്ടുള്ള 185 കിലോമീറ്റർ പാത 390 കിലോമീറ്ററായി ഉയരുന്നതാണ്.
അൽ തവാർ 1, അൽ തവാർ 2, ഉം സുഖേയിം 3, അൽ ഗർഹൗദ്, മുഹൈസനാഹ് 3, ഉം ഹുറൈർ 1, അൽ സഫ 2, അൽ ബർഷ സൗത്ത് 2, അൽ ബർഷ 3, അൽ ഖൂസ് 4, നാദ് അൽ ഷേബ 1 എന്നിവിടങ്ങളിലാണ് 2023 മുതൽ ഇ-സ്‌കൂട്ടർ ട്രക്കുകൾ ആരംഭിക്കുന്നത്.
WAM