ദുബായ്: മൻസൂർ ബിൻ സായിദുമായി മുഹമ്മദ് ബിൻ റാഷിദ് കൂടിക്കാഴ്ച നടത്തി

UAE

യു എ ഇ ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യു എ ഇ ഉപരാഷ്ട്രപതിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രെസിഡെൻഷ്യൽ കോർട്ട് ചെയർമാനുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ദുബായിലെ അൽ മാർമൂമിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച.

Source: WAM

ദുബായിലെ ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ്, H.H. ഷെയ്ഖ് തെയ്യബ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.