ദുബായ്: ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അഞ്ചാമത് വേൾഡ് ഓഫ് കോഫി എക്സിബിഷൻ വേദി സന്ദർശിച്ചു

UAE

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഞ്ചാമത് വേൾഡ് ഓഫ് കോഫി എക്സിബിഷൻ വേദി സന്ദർശിച്ചു. 2026 ജനുവരി 19-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് സംഘടിപ്പിക്കുന്ന അഞ്ചാമത് വേൾഡ് ഓഫ് കോഫി എക്സിബിഷൻ 2026 ജനുവരി 18-ന് ആരംഭിച്ചിരുന്നു. ഈ പ്രദർശനം ജനുവരി 20-ന് സമാപിക്കും.

പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലും, വടക്കൻ ആഫ്രിക്കയിലും കാപ്പിയ്ക്കുള്ള പ്രാധാന്യത്തിന് അടിവരയിടുന്നതാണ് ഈ പ്രദർശനം. ഇത്തവണത്തെ വേൾഡ് ഓഫ് കോഫി എക്സിബിഷനിൽ 78 രാജ്യങ്ങളിൽ നിന്നുള്ള 2100-ൽ പരം കമ്പനികളും, ബ്രാൻഡുകളും പങ്കെടുക്കുന്നുണ്ട്.