ദുബായ്: സൗദി കിരീടാവകാശിയെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് സ്വാഗതം ചെയ്തു

UAE

യു എ ഇ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി എമിറേറ്റിലെത്തിയ സൗദി കിരീടാവകാശി H.R.H. പ്രിൻസ് മുഹമ്മദ് ബിൻ സൽമാനെ വൈസ് പ്രസിഡന്റും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് സ്വാഗതം ചെയ്തു. ഡിസംബർ 8-ന് എക്സ്പോ 2020 ദുബായ് വേദിയിൽ വെച്ചാണ് സൗദി കിരീടാവകാശിയെ ഷെയ്ഖ് മുഹമ്മദ് സ്വീകരിച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള നടപടികൾ ഇരുവരും ചർച്ച ചെയ്തു. 2030-ലെ ലോക എക്സ്പോ വേദിയാകുന്നതിന് തയ്യാറെടുക്കുന്ന സൗദി അറേബ്യയിലേക്ക് ലോകം ഉറ്റുനോക്കുകയാണെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അഭിപ്രായപ്പെട്ടു. അടുത്ത് തന്നെ നടക്കാനിരിക്കുന്ന റിയാദ് ഉച്ചകോടിയെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.

തന്റെ ഔദ്യോഗിക യു എ ഇ സന്ദർശനത്തിന്റെ ഭാഗമായി സൗദി കിരീടാവകാശി അബുദാബി കിരീടാവകാശി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിനെയും സന്ദർശിച്ചിരുന്നു.

2030-ലെ ലോക എക്സ്പോയ്ക്ക് വേദിയാകാൻ തങ്ങൾ തയ്യാറാണെന്ന് സൗദി അറേബ്യ 2021 ഒക്ടോബർ 29-ന് ഔദ്യോഗികമായി അറിയിച്ചിരുന്നു. റിയാദിൽ വെച്ച് എക്സ്പോ 2030 നടത്തുന്നതിനാണ് സൗദി അറേബ്യ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളത്.