ദുബായ് സമ്മർ സർപ്രൈസസ് ആരംഭിച്ചു

GCC News

ദുബായ് സമ്മർ സർപ്രൈസസിന്റെ ഈ വർഷത്തെ പതിപ്പ് 2025 ജൂൺ 27-ന് ആരംഭിച്ചു. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്‌മെന്റിന്റെ നേതൃത്വത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

ഈ വർഷത്തെ ദുബായ് സമ്മർ ഷോപ്പിംഗ് സർപ്രൈസ് 2025 ജൂൺ 27 മുതൽ ഓഗസ്റ്റ് 31 വരെ നീണ്ട് നിൽക്കും.

ദുബായ് സമ്മർ ഷോപ്പിംഗ് സർപ്രൈസ് പ്രോഗ്രാം സന്ദർശകർക്കും, നിവാസികൾക്കും ഷോപ്പിംഗ്, ഡൈനിങ്ങ് അനുഭവങ്ങൾക്കൊപ്പം, തത്സമയ സംഗീത, വിനോദ പരിപാടികൾ ആസ്വദിക്കുന്നതിനും അവസരമൊരുക്കുന്നു. ഇതിന്റെ ഭാഗമായി ദുബായ് നഗരത്തിലുടനീളം സന്ദർശകർക്കായി ആയിരക്കണക്കിന് കാഴ്ചകളും, അനുഭവങ്ങളും, ഷോപ്പിംഗ് വിസ്മയങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.

Cover Image: Dubai Media Office.