ഈദുൽ അദ്ഹ അവധിദിനങ്ങളിൽ ദുബായിൽ വേരിയബിൾ ടോൾ നടപ്പിലാക്കുമെന്ന് സാലിക് അധികൃതർ അറിയിച്ചു. 2025 ജൂൺ 4-നാണ് സാലിക് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
تزامنًا مع ثالث أيام عيد الأضحى المبارك
— Salik (@Salik_ae) June 4, 2025
تعرّف على رسوم المرور المتغيرة ليوم الأحد 8 يونيو، 2025
Coinciding with the third day of Eid Al-Adha, learn about the variable toll rates for Sunday, June 8, 2025. pic.twitter.com/CSswQFwDTW
ഈ അറിയിപ്പ് പ്രകാരം, 2025 ജൂൺ 8, ഞായറാഴ്ച്ച ഉൾപ്പടെയുള്ള നാല് ഈദുൽ അദ്ഹ അവധിദിനങ്ങളിലും ദുബായിലെ റോഡുകളിൽ വേരിയബിൾ ടോൾ നിരക്കുകൾ ബാധകമാകുന്നതാണ്.
ഇതോടെ 2025 ജൂൺ 5 മുതൽ ജൂൺ 8 വരെ തിരക്കേറിയ സമയങ്ങളിൽ (രാവിലെ 6 മുതൽ രാവിലെ 10 വരെ, വൈകീട്ട് 4 മുതൽ രാത്രി 8 വരെ) സാലിക് ഗേറ്റുകളിലൂടെ കടന്ന് പോകുന്ന വാഹനങ്ങൾക്ക് ടോൾ 6 ദിർഹം ആയിരിക്കും. ഈ ദിനങ്ങളിൽ തിരക്കില്ലാത്ത സമയങ്ങളിൽ (രാവിലെ 10:00 മുതൽ വൈകീട്ട് 4:00 വരെ, രാത്രി 8:00 മുതൽ പുലർച്ചെ 1:00 വരെ) ടോൾ 4 ദിർഹം ആയിരിക്കും.
ഞായറാഴ്ചകളിൽ സാധാരണ രീതിയിൽ ദിവസം മുഴുവൻ ടോൾ 4 ദിർഹമായിരിക്കുമെങ്കിലും, 2025 ജൂൺ 8, ഞായറാഴ്ച ഈദുൽ അദ്ഹ പൊതു അവധി ദിനമായതിനാൽ തിരക്കേറിയ സമയങ്ങളിൽ ടോൾ നിരക്ക് 6 ദിർഹമാകുന്നതാണ്.
2025 ജനുവരി 31 മുതലാണ് ദുബായിൽ വേരിയബിൾ സാലിക് നയം പ്രാബല്യത്തിൽ വന്നത്.