ലോകത്തെ ആദ്യത്തെ ജെറ്റ് സ്യൂട്ട് റേസ് ദുബായിൽ വെച്ച് സംഘടിപ്പിക്കും

GCC News

ലോകത്തെ ആദ്യത്തെ ജെറ്റ് സ്യൂട്ട് റേസ് 2024 ഫെബ്രുവരി 28-ന് ദുബായിൽ വെച്ച് സംഘടിപ്പിക്കും. ദുബായ് സ്പോർട്സ് കൗൺസിലാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്.

2024 ജനുവരി 25-ന് ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

Source: Dubai Media Office.

വിമാനങ്ങളുടെ സഹായമില്ലാതെ ജെറ്റ് എൻജിനുകൾ ഉപയോഗിച്ച് കൊണ്ട് വായുവിൽ ഉയർന്ന് പറക്കുന്ന മത്സരാർത്ഥികൾ തമ്മിൽ മത്സരിക്കുന്ന ലോകത്തെ ആദ്യ കായികമത്സരമായിരിക്കും ‘ദുബായ് ജെറ്റ് സ്യൂട്ട് റേസ്’ എന്ന് അധികൃതർ വ്യക്തമാക്കി.

മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള യാത്രാപഥത്തിലൂടെ ജെറ്റ് എൻജിനുകൾ ഘടിപ്പിച്ചിട്ടുളള സ്യൂട്ടുകൾ ധരിച്ചിട്ടുള്ള മത്സരാർത്ഥികൾ സഞ്ചരിക്കുന്ന രീതിയിലാണ് ഈ മത്സരം ഒരുക്കുന്നത്.

Source: Dubai Media Office.

ജെറ്റ് സ്യൂട്ടുകൾ നിർമ്മിക്കുന്നതിൽ അഗ്രഗണ്യരായ ഗ്രാവിറ്റി ഇൻഡസ്ട്രീസ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് ഈ മത്സരം നടത്തുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള എട്ട് മത്സരാർത്ഥികൾ ദുബായ് ജെറ്റ് സ്യൂട്ട് റേസിൽ പങ്കെടുക്കുന്നതാണ്.