ദുബായ്: 2021 ജനുവരി 1 മുതൽ ഷോപ്പിംഗ് മാളുകൾ ഉൾപ്പടെയുള്ള വാണിജ്യ സ്ഥാപനങ്ങളിൽ തെർമൽ സ്കാനറുകൾ ഒഴിവാക്കും

UAE

എമിറേറ്റിലെ ഷോപ്പിംഗ് മാളുകൾ ഉൾപ്പടെയുള്ള വാണിജ്യ സ്ഥാപനങ്ങളിൽ നിർബന്ധമാക്കിയിട്ടുള്ള തെർമൽ സ്കാനറുകളും, ഉപഭോക്താക്കളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനുള്ള നടപടികളും ഒഴിവാക്കാൻ തീരുമാനിച്ചതായി ദുബായ് ഇക്കോണമി (DED) അറിയിച്ചു. 2021 ജനുവരി 1, വെള്ളിയാഴ്ച്ച മുതൽ എമിറേറ്റിലെ വാണിജ്യ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന പുതിയ സുരക്ഷാ മുൻകരുതൽ നടപടികളുടെ ഭാഗമായി ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതാണ്.

https://twitter.com/Dubai_DED/status/1344243690261385221

ഡിസംബർ 30, ബുധനാഴ്ച്ചയാണ് DED ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. COVID-19 പശ്ചാത്തലത്തിലാണ് വൈറസ് വ്യാപനം തടയുന്നതിനായി ദുബായിലെ വാണിജ്യ സ്ഥാപനങ്ങളിൽ ഇത്തരം മുൻകരുതൽ നടപടികൾ ഏർപ്പെടുത്തിയിരുന്നത്.

താഴെ പറയുന്ന മാറ്റങ്ങളാണ് 2021 ജനുവരി 1 മുതൽ ദുബായിലെ വാണിജ്യ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷാ മുൻകരുതലുകളുമായി ബന്ധപ്പെട്ട് DED അറിയിച്ചിട്ടുള്ളത്.

  • വാണിജ്യ സ്ഥാപനങ്ങളിൽ തെർമൽ സ്കാനറുകളും, ഉപഭോക്താക്കളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനുള്ള നടപടികളും ഒഴിവാക്കും.
  • വാണിജ്യ കേന്ദ്രങ്ങളിലെ വാലേ പാർക്കിങ്ങ് സേവനങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വൈറസ് വ്യാപനം തടയുന്നതിനായി, വാഹനങ്ങളുടെ സീറ്റുകൾ, സ്റ്റിയറിംഗ് വീൽ എന്നിവ പ്ലാസ്റ്റിക് കവർ കൊണ്ട് മറയ്ക്കാനുള്ള നിർദ്ദേശം ഒഴിവാക്കുന്നതാണ്.