2025-ന്റെ ആദ്യ പകുതിയിൽ നൂറിലധികം പരിപാടികൾക്ക് ദുബായ് വേൾഡ് ട്രേഡ് സെന്റർ വേദിയാകും

UAE

2025-ന്റെ ആദ്യ പകുതിയിൽ നൂറിലധികം പരിപാടികൾക്ക് ദുബായ് വേൾഡ് ട്രേഡ് സെന്റർ വേദിയാകുമെന്ന് അധികൃതർ അറിയിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ആഗോളതലത്തിൽ തന്നെ ഏറെ പ്രാധാന്യമുള്ള വിവിധ പരിപാടികളാണ് ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് നടത്തുന്നത്.

ആരോഗ്യപരിചരണം, ഫാർമസ്യൂട്ടിക്കൽസ്, ഭക്ഷണപാനീയങ്ങൾ, സുരക്ഷ, ടൂറിസം, സാമ്പത്തികം തുടങ്ങിയ വിവിധ മേഖലകളിലെ പ്രദർശനങ്ങൾ, സമ്മേളനങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.