ഇറാനിൽ 2022 ജൂൺ 15-ന് രാവിലെ റിക്‌ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യു എ ഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. 2022 ജൂൺ 15-ന് രാവിലെ 10:31-നാണ് NCM ഇക്കാര്യം അറിയിച്ചത്.
തെക്കൻ ഇറാൻ മേഖലയിൽ ഉണ്ടായ ഈ ഭൂചലനം യു എ ഇയുടെ ഏതാനം പ്രദേശങ്ങളിൽ വളരെ നേരിയ തോതിൽ അനുഭവപ്പെട്ടതായി NCM അറിയിച്ചു.
ഇതിന്റെ തുടർചലനങ്ങൾ ഇറാനിൽ അനുഭവപ്പെടുന്നതായി ഇന്ന് (2022 ജൂൺ 16, വ്യാഴാഴ്ച്ച) പുലർച്ചെയും NCM അറിയിച്ചിട്ടുണ്ട്. ജൂൺ 16-ന് പുലർച്ചെ 4:23-ന് (യു എ ഇ സമയം) ഇറാനിൽ റിക്‌ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയതായി ജൂൺ 16-ന് രാവിലെ 4:34-ന് NCM പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.