ദക്ഷിണ ഇറാനിൽ ഭൂചലനം; യു എ ഇയിൽ നേരിയ രീതിയിൽ അനുഭവപ്പെട്ടതായി NCM

UAE

ദക്ഷിണ ഇറാനിൽ 2022 നവംബർ 30, ബുധനാഴ്ച വൈകീട്ട് റിക്‌ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യു എ ഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. യു എ ഇ സമയം വൈകീട്ട് 7.17-നാണ് ഈ ഭൂചലനം അനുഭവപ്പെട്ടത്.

ഈ ഭൂചലനം യു എ ഇയുടെ വടക്കന്‍ എമിറേറ്റുകളിൽ നേരിയ തോതിൽ അനുഭവപ്പെട്ടതായി NCM അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതിനെത്തുടർന്ന് യു എ ഇയിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.