സൗദി: ചെറിയ പെരുന്നാൾ മെയ് 13, വ്യാഴാഴ്ച്ച

Saudi Arabia

റമദാൻ 29, ചൊവ്വാഴ്ച്ച ശവ്വാൽ മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്ന്, റമദാൻ 30 പൂർത്തിയാക്കി, മെയ് 13, വ്യാഴാഴ്ച്ചയായിരിക്കും സൗദിയിൽ ചെറിയ പെരുന്നാൾ. സൗദിയിലെ മാസപ്പിറവി നിരീക്ഷണ സമിതിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

മെയ് 11-ന് മാസപ്പിറവി ദൃശ്യമായില്ലെന്നും, അതിനാൽ ശവ്വാലിലെ ആദ്യ ദിനം, മെയ് 13, വ്യാഴാഴ്ച്ച ആയിരിക്കുമെന്നും സൗദിയിലെ മാസപ്പിറവി നിരീക്ഷണ സമിതി ഔദ്യോഗികമായി അറിയിച്ചു. തമിർ വാനനിരീക്ഷണാലയത്തിൽ നിന്നും, മജ്മാഹ് യൂണിവേഴ്സിറ്റിയിലെ വാനനിരീക്ഷണാലയത്തിൽ നിന്നും ശവ്വാൽ മാസപ്പിറവി ദൃശ്യമായില്ലെന്ന് മാസപ്പിറവി നിരീക്ഷണ സമിതി വ്യക്തമാക്കി.

ഖത്തർ, യു എ ഇ എന്നീ രാജ്യങ്ങളിലും ചെറിയ പെരുന്നാൾ മെയ് 13, വ്യാഴാഴ്ച്ചയായിരിക്കും. ഒമാനിലെ ചെറിയ പെരുന്നാള്‍ സംബന്ധിച്ച അറിയിപ്പ് നാളെ ഉണ്ടാകും.