ഒമാൻ: നോർത്ത് ബത്തീന, സൗത്ത് ബത്തീന ഗവർണറേറ്റുകളിലെ വൈദ്യുതിവിതരണം പുനഃസ്ഥാപിക്കുന്ന നടപടികൾ 90 ശതമാനം പൂർത്തിയായി

GCC News

നോർത്ത് ബത്തീന, സൗത്ത് ബത്തീന ഗവർണറേറ്റുകളിലെ വൈദ്യുതിവിതരണം പുനഃസ്ഥാപിക്കുന്ന നടപടികൾ 90 ശതമാനത്തിന് മുകളിൽ പൂർത്തിയാക്കിയതായി ഒമാൻ നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മന്റ് (NCEM) വ്യക്തമാക്കി. ഒക്ടോബർ 10-ന് വൈകീട്ടാണ് NCEM ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ രണ്ട് ഗവർണറേറ്റുകളിലെയും ഒട്ടുമിക്ക ഇടങ്ങളിലെയും വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചതായി NCEM അറിയിച്ചു. വൈദ്യുതി തകരാറുകൾ സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിനായി ഉപഭോക്താക്കൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാമെന്നും NCEM അറിയിച്ചു.

  • നോർത്ത് അൽ ബത്തീന ഗവർണറേറ്റ്: മജൻ ഇലെക്ട്രിക്കൽ കമ്പനി – 80077787.
  • സൗത്ത് ബത്തീന ഗവർണറേറ്റ്, സുവൈഖ് വിലായത്ത് എന്നിവിടങ്ങളിൽ – മസൂൻ ഇലെക്ട്രിക്കൽ കമ്പനി – 80077771.

Cover Image: Oman National Committee for Emergency Management.