ബഹ്‌റൈൻ: ആരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ടെത്തി COVID-19 ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം; മുൻ‌കൂർ ബുക്കിംഗ് ആവശ്യമില്ല

GCC News

രാജ്യത്ത് COVID-19 ബൂസ്റ്റർ ഡോസ് നേടുന്നതിന് അർഹതയുള്ളവർക്ക് ഇതിനായി നിശ്ചയിച്ചിട്ടുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ടെത്തി ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിക്കാമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 2021 നവംബർ 16, ചൊവ്വാഴ്ച്ച മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

https://twitter.com/MOH_Bahrain/status/1460327330442887183

BeAware ആപ്പിലെ സ്റ്റാറ്റസിൽ യെല്ലോ ഷീൽഡ് ഉള്ള, COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസിന് അർഹതയുള്ളവർക്ക്, ബൂസ്റ്റർ ഡോസ് നേടുന്നതിന് മുൻ‌കൂർ ബുക്കിംഗ് സ്ഥിരീകരണത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും, ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് ബൂസ്റ്റർ വാക്സിൻ സ്വീകരിക്കാമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 2021 നവംബർ 16 മുതൽ ബൂസ്റ്റർ ഡോസിനായി നിശ്ചയിച്ചിട്ടുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ രാവിലെ 07:30 മുതൽ വൈകീട്ട് 5:00 മണിവരെ ഇത്തരം സേവനങ്ങൾ ലഭ്യമാണ്.

ബഹ്‌റൈനിൽ താഴെ പറയുന്ന മാനദണ്ഡങ്ങൾ പ്രകാരമാണ് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്നത്:

  • സിനോഫാം വാക്സിൻ രണ്ട് ഡോസ് കുത്തിവെപ്പെടുത്തവർ – 18 മുതൽ 39 വയസ് വരെ പ്രായമുള്ള ഈ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് രണ്ടാം ഡോസ് എടുത്ത് 3 മാസത്തിന് ശേഷമാണ് ബൂസ്റ്റർ നൽകുന്നത്. ഇവർക്ക് ബൂസ്റ്റർ ഡോസായി സിനോഫാം, ഫൈസർ എന്നീ വാക്സിനുകൾ തിരഞ്ഞെടുക്കാവുന്നതാണ്. 40 വയസിന് മുകളിൽ പ്രായമുള്ളവർക്കും, 40 വയസിനു താഴെ പ്രായമുള്ള വിട്ടുമാറാത്ത അസുഖങ്ങളുള്ളവർ, അമിതവണ്ണമുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ തുടങ്ങിയ വിഭാഗങ്ങൾക്കും രണ്ടാം ഡോസ് എടുത്ത് ഒരു മാസത്തിന് ശേഷമാണ് ബൂസ്റ്റർ നൽകുന്നത്. ഇവർക്ക് ബൂസ്റ്റർ ഡോസായി സിനോഫാം, ഫൈസർ എന്നീ വാക്സിനുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
  • ഫൈസർ ബയോഎൻടെക് വാക്സിൻ രണ്ട് ഡോസ് കുത്തിവെപ്പെടുത്തവർ – ഇവർക്ക് രണ്ടാം ഡോസ് എടുത്ത് 6 മാസത്തിന് ശേഷമാണ് ബൂസ്റ്റർ നൽകുന്നത്. ഇവർക്ക് ബൂസ്റ്റർ ഡോസായി ഫൈസർ വാക്സിൻ തന്നെയാണ് നൽകുന്നത്.
  • കോവിഷീൽഡ് ആസ്ട്ര സെനേക വാക്സിൻ രണ്ട് ഡോസ് കുത്തിവെപ്പെടുത്തവർ – ഇവർക്ക് രണ്ടാം ഡോസ് എടുത്ത് 6 മാസത്തിന് ശേഷമാണ് ബൂസ്റ്റർ നൽകുന്നത്. ഇവർക്ക് ബൂസ്റ്റർ ഡോസായി കോവിഷീൽഡ് ആസ്ട്ര സെനേക, ഫൈസർ എന്നീ വാക്സിനുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
  • സ്പുട്നിക് V വാക്സിൻ രണ്ട് ഡോസ് കുത്തിവെപ്പെടുത്തവർ – ഇവർക്ക് രണ്ടാം ഡോസ് എടുത്ത് 6 മാസത്തിന് ശേഷമാണ് ബൂസ്റ്റർ നൽകുന്നത്. ഇവർക്ക് ബൂസ്റ്റർ ഡോസായി സ്പുട്നിക് V, ഫൈസർ എന്നീ വാക്സിനുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
  • COVID-19 രോഗമുക്തി നേടിയവരും, രണ്ട് ഡോസ് വാക്സിനെടുത്തവരുമായവർ – ഇവർക്ക് COVID-19 രോഗബാധിതരായ തീയതി മുതൽ പന്ത്രണ്ട് മാസം കണക്കാക്കിയാണ് ബൂസ്റ്റർ നൽകുന്നത്.

ബൂസ്റ്റർ ഡോസ് സ്വീകരിക്കാനെത്തുന്നവർ തങ്ങളുടെ കൈവശം ആരോഗ്യ മന്ത്രാലയം നൽകിയിട്ടുള്ള വാക്സിനേഷൻ ബുക്‌ലെറ്റുകൾ (മഞ്ഞ നിറത്തിലുള്ള) കരുതേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ വാക്സിനേഷൻ കേന്ദ്രങ്ങളിലും ലഭിക്കുന്ന COVID-19 വാക്സിൻ വ്യത്യസ്തമാണെന്നും, വ്യക്തികൾ ആദ്യ ഘട്ടത്തിൽ സ്വീകരിച്ചിട്ടുള്ള COVID-19 വാക്‌സിന് ആരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള ബൂസ്റ്റർ ഡോസ് വാക്സിൻ ഏതാണോ, ആ വാക്സിൻ ലഭിക്കുന്ന ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കേണ്ടതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

താഴെ പറയുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ബൂസ്റ്റർ ഡോസായി സിനോഫാം വാക്സിൻ ലഭിക്കുന്നതാണ്:

  • Shaikh Salman Health Centre
  • The National Bank of Bahrain Health Centre in Arad
  • Isa Town Health Centre
  • Jidhafs Health Centre
  • East Riffa Health Centre
  • Jaw & Askar Clinic
  • Muharraq Health Centre
  • Ibn Sinna Health Centre
  • Budaiya Coastal Clinic
  • Zallaq Health Centre
  • Hamad Town Health Centre

താഴെ പറയുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ബൂസ്റ്റർ ഡോസായി സ്പുട്നിക് V വാക്സിൻ ലഭിക്കുന്നതാണ്:

  • Halat Bu Maher Health Centre

താഴെ പറയുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ബൂസ്റ്റർ ഡോസായി കോവിഷീൽഡ് ആസ്ട്ര സെനേക വാക്സിൻ ലഭിക്കുന്നതാണ്:

  • Al-Hoora Health Centre
  • Ahmed Ali Kanoo Health Centre

താഴെ പറയുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ബൂസ്റ്റർ ഡോസായി ഫൈസർ ബയോഎൻടെക് വാക്സിൻ ലഭിക്കുന്നതാണ്:

  • Bank of Bahrain & Kuwait Health Centre – HIDD
  • Bilad Al-Qadeem Health Centre
  • Yousif A. Rahman Engineer Health Centre
  • Sitra Mall
  • Sitra Health Centre
  • Hamad Kanoo Health Centre
  • Mohamed Jasim Kanoo Health Centre
  • Sh. Jaber Al Ahmed Al Sabah Health Centre
  • NBB Health Centre – Dair
  • Sabah Al-Salem Health Centre
  • Al-Naim Health Centre
  • A’Ali Health Centre
  • Kuwait Health Centre
  • Budaiya Health Centre

രാജ്യത്ത് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസിന് അർഹതയുള്ളവരുടെ BeAware ആപ്പിലെ സ്റ്റാറ്റസ് 2021 ഒക്ടോബർ 3 മുതൽ യെല്ലോ ഷീൽഡ് സ്റ്റാറ്റസിലേക്ക് മാറുമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇവർ ഗ്രീൻ സ്റ്റാറ്റസ് തിരികെ ലഭിക്കുന്നതിനായി ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിക്കേണ്ടതാണെന്നും മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.