ഓഗസ്റ്റ് 20 മുതൽ 31 വരെ 5 ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാനസർവീസുകളുമായി എമിറേറ്സ്

GCC News

കേരളത്തിലെ രണ്ട് നഗരങ്ങൾ ഉൾപ്പടെ, അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് ദുബായിൽ നിന്ന് ഓഗസ്റ്റ് 20 മുതൽ 31 വരെ പ്രത്യേക സർവീസുകൾ നടത്തുമെന്ന് എമിറേറ്സ് അറിയിച്ചു. കൊച്ചി, തിരുവനന്തപുരം, ഡൽഹി, മുംബൈ, ബെംഗളൂരു എന്നീ നഗരങ്ങളിലേക്കാണ് ഈ കാലയളവിൽ എമിറേറ്സ് സർവീസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാർക്കും, ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് മടങ്ങുന്ന യു എ ഇ പൗരന്മാർക്കും, റെസിഡൻസി വിസകളിലുള്ള യാത്രാനുമതിയുള്ള ഇന്ത്യക്കാർക്കുമായാണ് ഈ പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുന്നത്. ദുബായിൽ നിന്നാണ് സർവീസുകൾ.

ഓഗസ്റ്റ് 20 മുതൽ 31 വരെ പ്രഖ്യാപിച്ചിട്ടുള്ള എമിറേറ്സ് വിമാനങ്ങൾ:

  • ബെംഗളൂരു – ഓഗസ്റ്റ് 21, 23, 25, 28, 30 തീയ്യതികളിൽ.
  • കൊച്ചി – ഓഗസ്റ്റ് 20, 22, 24, 27, 29, 31 (യഥാക്രമം ഓഗസ്റ്റ് 21, 23, 25, 28, 30, സെപ്റ്റംബർ 1 തീയ്യതികളിൽ തിരികെ ദുബായിലേക്ക്)
  • ഡൽഹി – ഓഗസ്റ്റ് 31 വരെ ദിനവും ഓരോ സർവീസ് വീതം.
  • മുംബൈ – ഓഗസ്റ്റ് 31 വരെ ദിനവും ഓരോ സർവീസ് വീതം.
  • തിരുവനന്തപുരം – ഓഗസ്റ്റ് 26. (ഓഗസ്റ്റ് 27-ന് തിരികെ ദുബായിലേക്ക്)

ട്രാവൽ ഏജൻസികൾ വഴിയും, https://www.emirates.com/in/english/ എന്ന എമിറേറ്സ് വെബ്സൈറ്റിലൂടെയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. യു എ ഇയിലേക്കും, ഇന്ത്യയിലേക്കുമുള്ള യാത്രാ നിബന്ധനകൾ പ്രകാരമുള്ള യാത്രികർക്ക് മാത്രമാണ് യാത്രാനുമതി നൽകുന്നത്.

ദുബായിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര:

  • നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണ് യാത്രാനുമതി.

ഇന്ത്യയിൽ നിന്ന് ദുബായിലേക്ക്:

  • യു എ ഇ പൗരന്മാർ.
  • GDFRA-യിൽ നിന്നുള്ള മുൻ‌കൂർ അനുവാദമുള്ള ദുബായ് റെസിഡൻസി വിസകളിലുള്ളവർ.
  • മറ്റു എമിറേറ്റിൽ നിന്നുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് https://uaeentry.ica.gov.ae/ എന്ന വിലാസത്തിലൂടെ ICA-യുടെ യാത്രാനുമതി ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.
  • യു എ ഇയിലേക്കുള്ള യാത്രികർക്ക് മാത്രമാണ് യാത്രാനുമതി.
  • യാത്രയ്ക്ക് മുൻപ് 96 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്.

ദുബായിലേക്ക് മടങ്ങുന്ന റെസിഡൻസി വിസക്കാർക്കുള്ള കൂടുതൽ യാത്രാ നിർദ്ദേശങ്ങൾ മുകളിൽ നൽകിയ വിലാസത്തിൽ ലഭ്യമാണ്.

യുഎയിലേക്ക് യാത്രചെയ്യുന്ന റെസിഡൻസി വിസകളിലുള്ളവരുടെ ICA മുൻ‌കൂർ അനുവാദവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനും, യാത്രകളിൽ ഉടലെടുക്കാവുന്ന തടസങ്ങൾ ഒഴിവാക്കുന്നതിനും സഹായകമാകുന്ന ഏതാനം വിവരങ്ങൾ മുകളിൽ നൽകിയ വിലാസത്തിൽ ലഭ്യമാണ്.