ഒമാൻ: എംറ്റി ക്വാർട്ടർ ഫെസ്റ്റിവൽ ആരംഭിച്ചു

Oman

എംറ്റി ക്വാർട്ടർ ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പിന് 2021 ഡിസംബർ 23-ന് തുടക്കം കുറിച്ചതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ദോഫാർ ഗവർണറേറ്റിലെ തുമറയ്ത്ത് വിലയത്തിലെ അൽ ഖാദിഫ് മേഖലയിലാണ് ഈ മേള സംഘടിപ്പിക്കുന്നത്.

ദോഫാർ ഗവർണറേറ്റിലെ ഹെറിറ്റേജ് ആൻഡ് ടൂറിസം ജനറൽ ഡയറക്ടറേറ്റാണ് എംറ്റി ക്വാർട്ടർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഈ മേള പതിനേഴ് ദിവസം നീണ്ട് നിൽക്കും.

Source: Oman News Agency.

കുടുംബാംഗങ്ങൾക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാവുന്ന വിനോദപരിപാടികൾ, കായികമത്സരങ്ങൾ, സാംസ്‌കാരിക പരിപാടികൾ, വാണിജ്യ പ്രദർശനങ്ങൾ എന്നിവ എംറ്റി ക്വാർട്ടർ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നതാണ്. ദോഫാർ ഗവർണറേറ്റിലെ ചിൽഡ്രൻസ് തീയേറ്റർ, സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസ് ഡെവലപ്മെന്റ് അതോറിറ്റി എന്നിവർ ഒരുക്കുന്ന ഒരു പ്രത്യേക കരകൗശലവസ്തുക്കളുടെ പ്രദർശനവും ഈ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Source: Oman News Agency.

സാഹസിക പ്രവർത്തനങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി പാരാഗ്ലൈഡിങ്ങ്, ഒമാനിൽ ആദ്യമായി അവതരിപ്പിക്കുന്ന മണൽക്കുന്നുകൾക്കിടയിലൂടെയുള്ള സിപ്പ് ലൈൻ, പരമ്പരാഗത ഷൂട്ടിംഗ് മത്സരങ്ങൾ, മണൽപ്പരപ്പുകളിലൂടെയുള്ള വാഹനങ്ങൾ ഉപയോഗിച്ചുള്ള പ്രകടനങ്ങൾ എന്നിവയും എംറ്റി ക്വാർട്ടർ ഫെസ്റ്റിവലിന്റെ ഭാഗമാണ്.

Source: Oman News Agency.

ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും, ദോഫാർ ഗവർണറേറ്റിലെ ശൈത്യകാല ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും എംറ്റി ക്വാർട്ടർ ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നതായി ഗവർണറേറ്റിലെ ഹെറിറ്റേജ് ആൻഡ് ടൂറിസം ജനറൽ ഡയറക്ടറേറ്റ് ജനറൽ ഡയറക്ടർ വ്യക്തമാക്കി. സുപ്രീം കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായാണ് ഈ മേള സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Cover Image: Oman News Agency.