യു എ ഇ: ഇത്തിഹാദ് എയർവെയ്‌സ് പ്രത്യേക സർവീസുകൾ ഏപ്രിൽ 5 മുതൽ

GCC News

യു എ ഇയിൽ നിന്നും നിവാസികളെയും സന്ദർശകരെയും അവരുടെ രാജ്യങ്ങളിൽ തിരികെയെത്തിക്കുന്നതിനായി ഇത്തിഹാദ് എയർവെയ്‌സ് ഏപ്രിൽ 5 മുതൽ ഏതാനും പ്രത്യേക വിമാനസർവീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. സോൾ, മെൽബൺ, സിംഗപ്പൂർ, മനില, ബാങ്കോക്, ജാകർത്ത, ആംസ്റ്റർഡാം എന്നിവിടങ്ങളിലേക്കാണ് ഇത്തിഹാദ് സർവീസുകൾ നടത്തുന്നത്.

യു എ ഇയിൽ നിലവിലെ സാഹചര്യങ്ങളിൽ അകപ്പെട്ടിട്ടുള്ള നിവാസികൾക്കും, സന്ദർശകർക്കും അവരുടെ രാജ്യങ്ങളിലേക്ക് ആവശ്യമെങ്കിൽ മടങ്ങുന്നതിനായുള്ള ഏതാനം പ്രത്യേക യാത്രാ സർവീസുകൾക്ക് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അനുമതി നൽകിയിരുന്നു.