നോർത്ത് അൽ ബതീന ഗവർണറേറ്റിലെ സൊഹാർ ഫോർട്ട് ആർക്കിയോളജിക്കൽ സൈറ്റിൽ ഉൽഖനന പ്രവർത്തനങ്ങൾ ആരംഭിച്ചു. 2024 ജനുവരി 23-നാണ് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ദുർഹാം യൂണിവേഴ്സിറ്റിയിലെ ബ്രിട്ടീഷ് മിഷൻ, സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി എന്നിവർ സംയുക്തമായാണ് ഈ ഉൽഖനന പ്രവർത്തനങ്ങൾ നടത്തുന്നത്.
നോർത്ത് അൽ ബതീന ഗവർണറേറ്റിലെ ഹെറിറ്റേജ് ആൻഡ് ടൂറിസം വകുപ്പിന്റെ മേൽനോട്ടത്തിലാണ് ഈ പ്രവർത്തനങ്ങൾ. സൊഹാർ കാസിൽ മ്യൂസിയം അധികൃതരും ഇതിൽ സഹകരിക്കുന്നുണ്ട്.
Cover Image: @OmanMHT