യൂറോപ്യൻ പണ്ഡിതന്മാർ രചിച്ച, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള, നൂറ്റാണ്ടുകൾ പഴക്കമുള്ള കൈയെഴുത്തുപ്രതികളുടെ ഒരു പ്രത്യേക പ്രദർശനം അബുദാബിയിലെ ഖസർ അൽ വതനിൽ ആരംഭിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഖസർ അൽ വതൻ ലൈബ്രറിയിലെ വിങ്ങ് ഓഫ് നോളജിലാണ് ഈ പ്രദർശനം. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം, അബുദാബി അറബിക് ലാംഗ്വേജ് സെന്റർ എന്നിവരാണ് ഈ പ്രദർശനം ഒരുക്കുന്നത്.
പതിനാലാം നൂറ്റാണ്ട് മുതൽ ഇരുപതാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിൽ രചിക്കപ്പെട്ട കൈയെഴുത്തുപ്രതികൾ ഈ പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. അറബ് സംസ്കാരം, സംഗീതം, ചികിത്സ, സാഹിത്യം തുടങ്ങിയ നിരവധി വിഷയങ്ങൾ പ്രതിപാദിക്കുന്ന രചനകൾ ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഇതോടൊപ്പം 2006 മുതൽ 2022 വരെയുള്ള കാലയളവിൽ ഷെയ്ഖ് സായിദ് ബുക്ക് അവാർഡിന് അർഹമായ കൃതികളുടെ ഒരു പ്രത്യേക പ്രദർശനവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.
WAM