പ്രവാസി പുനരധിവാസത്തിനായി കേന്ദ്ര സർക്കാറിൻ്റെ സ്കിൽ മാപ്പിംഗ് പദ്ധതി.

India News

തിരിച്ചു വരുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി കേന്ദ്ര സർക്കാർ ‘സ്വദേശ് സ്‌കിൽ കാർഡ്’ എന്ന പേരിൽ സ്കിൽ മാപ്പിംഗ് രജിസ്ട്രേഷൻ ആരംഭിച്ചു. ഈ പദ്ധതി പ്രകാരം തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, ജോലി ചെയ്യുന്നന്ന മേഖല, എത് രാജ്യത്തായിരുന്നു ജോലി ചെയ്തിരുന്നത് തുടങ്ങിയ വിവരങ്ങൾ പ്രവാസികൾക്ക് രേഖപ്പെടുത്താം.

ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്നവരുടെ വിവരങ്ങൾ ഇന്ത്യയിലെയും വിദേശത്തേയും തൊഴിൽ ദാതാക്കൾക്ക് നൽകും. തങ്ങളുടെ ആവശ്യകതകൾക്കനുസരിച്ച് കമ്പനികൾക്ക് തിരിച്ചു വരുന്ന പ്രവാസികളിൽ നിന്ന് തങ്ങൾക്ക് ആവശ്യമായവരുമായി നേരിട്ട് ബന്ധപ്പെടാനും, റിക്രൂട്ട് ചെയ്യാൻ സാധിക്കും. വിദേശകാര്യ മന്ത്രാലയം, സിവിൽ എവിയേഷൻ മന്ത്രാലയം എന്നിവയുടെ നേത്യത്വത്തിൽ സ്കിൽ ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്.

കേന്ദ്ര സർക്കാറിൻ്റെ കീഴിൽ പ്രവാസികൾക്കായി ആദ്യമായാണ് ഇത്തരമൊരു പദ്ധതി തയ്യാറാക്കുന്നത്. രജിസ്ട്രേഷനായി താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക.

http://www.nsdcindia.org/swades

അബ്ദുൽ റഊഫ് കൊണ്ടോട്ടി.