എക്സ്പോ 2020 ദുബായ് വേദിയിൽ ശ്രദ്ധേയമായ പരിപാടികളോടെ ക്രിസ്മസ് ആഘോഷിച്ചു

UAE

എക്‌സ്‌പോ 2020 ദുബായ് വേദിയിൽ വര്‍ണ്ണശബളമായ അലങ്കാരങ്ങൾ, പകിട്ടേറുന്ന ഉത്സവ പരേഡുകൾ തുടങ്ങിയ അതിഗംഭീരമായ പരിപാടികളോടെ ക്രിസ്മസ് ആഘോഷിച്ചു. എക്‌സ്‌പോ 2020 ദുബായ് വേദിയിലെ 2021 ഡിസംബർ 25 എന്ന ദിനം എല്ലാവർക്കും ആസ്വദിക്കാനുള്ള ഗംഭീരമായ ആഘോഷങ്ങൾ നിറഞ്ഞതായിരുന്നു.

സാന്തായുടെ കുട്ടിച്ചാത്തന്മാരായും, റെയിൻഡിയർമാരായും, വർണ്ണക്കടലാസുകളിൽ പൊതിഞ്ഞ സമ്മാനങ്ങളായും അണിഞ്ഞൊരുങ്ങിക്കൊണ്ട് ക്രിസ്മസ് കലാകാരന്മാർ എക്‌സ്‌പോ 2020 ദുബായ് വേദിയിലൂടെ നടത്തിയ പരേഡ് സന്ദർശകർക്ക് ആവേശവും, ആഹ്ലാദവും പകരുന്നതായിരുന്നു.

ക്രിസ്മസ് സായാഹ്നത്തിൽ നടന്ന മാന്ത്രിക ആഘോഷങ്ങളുടെ ഭാഗമായി ഡിസ്നി ഇതിഹാസം ലിയ സലോംഗ അവതരിപ്പിച്ച മാസ്മരിക പ്രകടനം പ്രേക്ഷകരെ ഏറെ ആകർഷിക്കുന്നതായിരുന്നു. ഈ അവിസ്മരണീയ മുഹൂർത്തത്തെ കലാകാരന്മാരോടൊപ്പം ദൃശ്യങ്ങൾ പകർത്തിക്കൊണ്ടാണ് അതിഥികൾ അനുസ്മരിച്ചത്.

ക്രിസ്മസ് വേളയിൽ എക്‌സ്‌പോ 2020 ദുബായ് വേദിയിലെ തെരുവുകൾ അലങ്കരിക്കുന്നതിനായി ഉപയോഗിച്ചിരുന്ന കൂറ്റൻ ആഭരണങ്ങൾ, ക്രിസ്മസ് കാർഡുകളിലെ മായിക ദൃശ്യങ്ങളെ അനുസ്മരിപ്പിക്കുന്നവയായിരുന്നു. ഈ അവധിക്കാലത്തെ ശീതകാല വിസ്മയഭൂമിയായി മാറിയ എക്സ്പോ വേദിയിലെത്തിയ നൂറുകണക്കിന് അതിഥികൾ എക്സ്പോയുടെ ഫെസ്റ്റീവ് പാസ് പ്രയോജനപ്പെടുത്തിയതും ഏറെ ശ്രദ്ധേയമാണ്.

WAM