എക്സ്പോ 2020 ദുബായ്: സന്ദർശകരുടെ എണ്ണം 17 ദശലക്ഷം കടന്നു

UAE

എക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചവരുടെ എണ്ണം 17.4 ദശലക്ഷം കടന്നതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. 2022 മാർച്ച് 7 വരെയുള്ള കണക്കുകൾ പ്രകാരമാണിത്.

വെർച്വൽ സംവിധാനങ്ങളിലൂടെ എക്സ്പോ 2020 ദുബായ് സന്ദർശിച്ചവരുടെ എണ്ണം 174 ദശലക്ഷം കടന്നതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 2021 ഒക്ടോബർ 1-നാണ് എക്സ്പോ 2020 ദുബായ് ആരംഭിച്ചത്. 2022 മാർച്ച് 31 വരെ എക്സ്പോ വേദി സന്ദർശകരെ സ്വീകരിക്കുന്നതാണ്.

ദുബായ് എക്സ്പോ 2020 അതിന്റെ അവസാന മാസത്തിലേക്ക് പ്രവേശിച്ച സാഹചര്യത്തിൽ, സന്ദർശകർക്ക് കൂടുതൽ സമയം അനുവദിക്കുന്നതിനായി പവലിയനുകളുടെ സന്ദർശന സമയം ദിനം തോറും രാത്രി 11 മണിവരെ നീട്ടാൻ തീരുമാനിച്ചതായി അധികൃതർ മാർച്ച് 1-ണ് അറിയിച്ചിരുന്നു.