എക്സ്പോ 2020 ദുബായ്: ഒരാഴ്ച്ചയ്ക്കിടയിൽ ഒരു ദശലക്ഷം സന്ദർശകർ; ആകെ സന്ദർശകരുടെ എണ്ണം 13.5 ദശലക്ഷം കടന്നു

UAE

എക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചവരുടെ എണ്ണം 13.5 ദശലക്ഷം കടന്നതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. എക്‌സ്‌പോ 2020 ദുബായ് ആരംഭിച്ചത് മുതൽ 2022 ഫെബ്രുവരി 14 വരെയുള്ള കാലയളവിലെ കണക്കുകൾ പ്രകാരമാണ് എക്സ്പോ വേദിയിൽ പതിമൂന്ന് ദശലക്ഷത്തിലധികം സന്ദർശനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.

2022 ഫെബ്രുവരി 15-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. വെർച്വൽ സംവിധാനങ്ങളിലൂടെ എക്സ്പോ 2020 ദുബായ് സന്ദർശിച്ചവരുടെ എണ്ണം 121 ദശലക്ഷം കടന്നതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

എക്സ്പോ 2020 ദുബായ് ആരംഭിച്ച ശേഷം ഇതാദ്യമായി എക്സ്പോ വേദിയിലേക്കുള്ള പ്രതിവാര സന്ദർശനങ്ങളുടെ എണ്ണം ഒരു ദശലക്ഷം കടന്നതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

WAM