ഒമാൻ: ഫഹൂദിൽ അന്തരീക്ഷ താപനില അമ്പത് ഡിഗ്രിയ്ക്ക് മുകളിൽ രേഖപ്പെടുത്തി

Oman

ഫഹൂദിലെ കാലാവസ്ഥാ കേന്ദ്രത്തിൽ അന്തരീക്ഷ താപനില അമ്പത് ഡിഗ്രിയ്ക്ക് മുകളിൽ രേഖപ്പെടുത്തിയാതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2023 ജൂൺ 24-നാണ് ഫഹൂദിൽ അന്തരീക്ഷ താപനില 50.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. 1990 ജൂൺ 6-ന് രേഖപ്പെടുത്തിയ 50.7 ഡിഗ്രി സെൽഷ്യസാണ് ഫഹൂദ് സ്റ്റേഷന്റെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന താപനിലയെന്ന് അധികൃതർ വ്യക്തമാക്കി.

ഒമാനിലെ മരുഭൂ പ്രദേശങ്ങളിലെ താപനില ജൂൺ 24 മുതൽ ഗണ്യമായി ഉയർന്നിട്ടുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.