ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ (BIC) നടക്കുന്ന ഫാമിലി ഫൺ ഫെസ്റ്റിവൽ സൗത്തേൺ ഗവർണർ H.H. ഷെയ്ഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. നവംബർ 23-നാണ് BIC-യിലെ ഫാമിലി ഫൺ ഫെസ്റ്റിവൽ ആരംഭിച്ചത്.
ബഹ്റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൗത്തേൺ ഡെപ്യൂട്ടി ഗവർണർ ബ്രിഗേഡിയർ ഇസ തമീർ അൽ ദോസരി, സൗത്തേൺ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അസീം അബ്ദുലതീഫ്, മറ്റു ഉദ്യോഗസ്ഥർ എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
2022 ഡിസംബർ 3 വരെയാണ് ഈ ഫാമിലി ഫൺ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ദിനവും വൈകീട്ട് 4 മണിമുതൽ രാത്രി 12 മണിവരെ ഈ ഫാമിലി ഫൺ ഫെസ്റ്റിവൽ വേദിയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതാണ്.
വിനോദപരിപാടികൾ, ഭക്ഷണപാനീയശാലകൾ, കുട്ടികൾക്കുള്ള പ്രത്യേക പരിപാടികൾ, സാംസ്കാരിക കലാപരിപാടികൾ എന്നിവ ഈ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Cover Image: Bahrain News Agency.