പണ്ട് നമ്മുടെ കേരളത്തിലെ പ്രധാന രുചികളിൽ ഒന്നായിരുന്നു ഇടിച്ചക്ക. ഇറ്റാലിയൻ പിത്സയും അമേരിക്കൻ ബർഗ്ഗറും ചൈനീസ് നൂഡിൽസും ഒക്കെ വന്നപ്പോൾ ചക്കയും കപ്പയും ഒക്കെ ആളുകൾക്ക് വേണ്ടാതായി.
എന്നാൽ ഇപ്പൊ കോറോണയെ തുടർന്നുണ്ടായ ലോക്ഡൗണിനു ശേഷം ചക്കയ്ക്ക് വീണ്ടും താരപദവി തിരികെ ലഭിച്ചിരിക്കുകയാണ്.
ചക്കപ്പഴക്കാലം തുടങ്ങുന്നതിനു മുൻപ് തന്നെ ഇടിച്ചക്കയുടെ രുചികൾ തീന്മേശയിൽ എത്തും. ചക്കയും മാങ്ങായും ഏകദേശം ഒന്നിച്ചാണ് നാട്ടിൽ എത്തുക.
മാങ്ങാ ഉപയോഗിച്ചായാലും ചക്ക ഉപയോഗിച്ചായാലും എന്തെല്ലാം രുചികൾ ആണ് നമ്മൾ മലയാളികൾ പാചകം ചെയ്യുക. അങ്ങനെ ലോക്കഡോൺ തുടങ്ങിയ സമയത്ത് ഞങ്ങളുടെ വീട്ടിലെ തീന്മേശസയിലും എത്തി ചക്കയുടെ വിഭവങ്ങൾ – ഇടിച്ചക്കയുടെ വിഭവങ്ങൾ.
ഇടിച്ചക്കയും കടച്ചക്കയും ഒന്നല്ല കേട്ടോ. കടച്ചക്ക എന്നത് മറ്റൊരു മരം, മറ്റൊരു കായ. ഇടിച്ചക്ക എന്നത് ഇളം ചക്ക. മൂപ്പാകാത്ത ഇളം ചക്ക ഉപയോഗിച്ച് നമ്മൾ കറികൾ പാകം ചെയ്യുക പതിവായിരുന്നു.
നമ്മുടെ നാട്ടിൽ ഇടിച്ചക്ക കൊണ്ട് ഇടിച്ചക്ക തോരൻ അല്ലെങ്കിൽ ഇടിച്ചക്ക പീര ആണ് സാധാരണയായി പാകംചെയ്യുക. എന്നാൽ എന്റെ ഭാര്യയുടെ വീട്ടിൽ ഇടിച്ചക്ക കൊണ്ട് ചാറുകറിയാണ് ഉണ്ടാക്കുന്നത്. ഇറച്ചി മസാലയും നെയ്യും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ ഇടിച്ചക്കകറിക്ക് ഇറച്ചിക്കറിയുടെ രുചിയും വാസനയും ഉണ്ടാവുക സ്വാഭികമാണ്.
Ebbin Jose
എബിൻ ജോസ് - യാത്രകളോടും രുചിവൈവിധ്യങ്ങളോടും അടങ്ങാത്ത പ്രണയമുള്ള കേരളത്തിൽ നിന്നുള്ള ഫുഡ് ബ്ലോഗ്ഗർ, ട്രാവൽ ബ്ലോഗ്ഗർ, ട്രാവൽ വ്ളോഗർ അല്ലെങ്കിൽ ഫുഡ് വ്ളോഗർ; എന്നിങ്ങനെ എങ്ങിനെ വേണമെങ്കിലും വിശേഷിപ്പിക്കാം, പുത്തൻ രുചികളും പുതു കാഴ്ചകളും തേടി ലോകത്തിന്റെ അങ്ങേയറ്റം വരെ യാത്രചെയ്യാൻ വെമ്പുന്ന ഈ സഞ്ചാരിയെ. പ്രവാസിഡെയ്ലി വായനക്കാർക്കായി അദ്ദേഹം പങ്കുവയ്ക്കുന്ന പ്രത്യേക പംക്തി "രുചിയാത്ര" - ഓരോ ആഴ്ചയിലും ഓരോ രുചിയാത്രകൾ.