കാന്താരി ഐസ്ക്രീമിനെ കുറിച്ച് കഴിഞ്ഞ ആഴ്ച പറഞ്ഞപ്പോളാണ് കാന്താരി ചതച്ച ഉണക്കമീന്റെ കാര്യം മനസ്സിൽ ഓർത്തതു.
പണ്ട് ഞങ്ങൾ നോർത്ത് ഈസ്റ്റ് ഇന്ത്യയിൽ ബൈക്ക് സഞ്ചാരവുമായി പോയപ്പോൾ ആണ് മേഘാലയയിലെ ചിറാപുഞ്ചിയിൽ ഒരു ഉണക്കമീൻ ചമ്മന്തി കഴിച്ചത്. നല്ല എരിവ് ഉള്ള ഈ ഉണക്കമീൻ ചമ്മന്തി കാന്താരി വെച്ചല്ല ഉണ്ടാക്കുന്നത് – നാഗാ ചില്ലി വെച്ചാണ്. ഇത് ഉണ്ടാക്കിയത് ഒരു പ്രായം ചെന്ന അമ്മ ആയിരുന്നു.
ഉണക്ക മീൻ എന്ന് പറയുമ്പോൾ നമ്മുടെ നാട്ടിലെ പോലെ വെയിലത്തു വെച്ച് ഉണ്ടാക്കിയതല്ല. കലത്തിൽ ഉപ്പിട്ട് പുളിപ്പിച്ചെടുത്തത് എന്ന് പറയുന്നതാണ് ശരി. ഉപ്പും ചെറിയ ഒരു പുളിപ്പും ഒക്കെയാണ് ഈ മീൻചതച്ചതിനു. പക്ഷെ എരിവ് ഒരു രക്ഷയും ഇല്ലാത്ത എരിവ് – അത് ഒരിക്കലും ഞാൻ മറക്കില്ല.
ശരിക്കും പറഞ്ഞാൽ ഈ ചമ്മന്തി ഞങ്ങൾ ഒരു ചിക്കൻ മഞ്ഞച്ചോറിന്റെ കൂടെ ആണ് കഴിച്ചത്. മേഘാലയ സ്റ്റൈൽ മഞ്ഞച്ചോറിനു അധികം ചേരുവകൾ ഒന്നും ഇല്ല, പക്ഷെ രുചി ആർക്കും ഇഷ്ടമാവും.
Ebbin Jose
എബിൻ ജോസ് - യാത്രകളോടും രുചിവൈവിധ്യങ്ങളോടും അടങ്ങാത്ത പ്രണയമുള്ള കേരളത്തിൽ നിന്നുള്ള ഫുഡ് ബ്ലോഗ്ഗർ, ട്രാവൽ ബ്ലോഗ്ഗർ, ട്രാവൽ വ്‌ളോഗർ അല്ലെങ്കിൽ ഫുഡ് വ്‌ളോഗർ; എന്നിങ്ങനെ എങ്ങിനെ വേണമെങ്കിലും വിശേഷിപ്പിക്കാം, പുത്തൻ രുചികളും പുതു കാഴ്ചകളും തേടി ലോകത്തിന്റെ അങ്ങേയറ്റം വരെ യാത്രചെയ്യാൻ വെമ്പുന്ന ഈ സഞ്ചാരിയെ. പ്രവാസിഡെയ്‌ലി വായനക്കാർക്കായി അദ്ദേഹം പങ്കുവയ്ക്കുന്ന പ്രത്യേക പംക്തി "രുചിയാത്ര" - ഓരോ ആഴ്ചയിലും ഓരോ രുചിയാത്രകൾ.