വീണ്ടും ഒരു മഴക്കാലം നാട്ടിൽ എത്തി. മഴക്കാലം എന്ന് പറയുമ്പോൾ തന്നെ നല്ല ചൂട് കഞ്ഞി കുടിക്കുവാൻ തോന്നും അല്ലെ? കൂടെ കുറച്ച് മീൻ വറുത്തതും ചമ്മന്തിയും ഒക്കെ ഉണ്ടെങ്കിൽ സംഭവം കളറായി. നല്ല ചൂട് കഞ്ഞി തണുപ്പത്ത് കഴിക്കുവാൻ ഒരു പ്രത്യേക സുഖമാണ്.
ഇപ്രാവശ്യം ഒരു വെറൈറ്റി കഞ്ഞി കുടിക്കാം എന്നായാലോ തീരുമാനം? വെളുത്തുള്ളി കഞ്ഞി; നുറുക്ക് ഗോതമ്പും തേങ്ങാപ്പാലും നെയ്യും ഏറെ വെളുത്തുള്ളിയും ഒക്കെ ചേർത്ത് ഉണ്ടാകുന്ന ഈ കഞ്ഞിക്ക് തേങ്ങാപാലിന്റെ രുചിയും വെളുത്തുള്ളിയുടെ ഗുണവും ഏറെ ഉണ്ട്.
മഴക്കാലത്തിന് മുൻപ് ലോക്കഡോൺ പരീക്ഷണങ്ങളിൽ ഒന്ന് കൂടെ എന്ന് പറയാം. ഞാൻ ഇത് വെറുതെ ഒന്ന് ട്രൈ ചെയ്യാം എന്ന് കരുതി ആണ് ആദ്യമായി പാകം ചെയ്തത്. ഒരല്പം കുറുകി പോയി എന്നത് സത്യം, പക്ഷേ രുചി നന്നായിരുന്നു.
വീണ്ടും ഞങ്ങൾ ഈ വെളുത്തുള്ളി കഞ്ഞി പാകം ചെയ്തപ്പോൾ, ഒരു ലേശം മഞ്ഞൾ പൊടിയും, ലേശം കൂടുതൽ തേങ്ങാ പാലും കരുതി – അപ്പൊ വെളുത്തുള്ളി കഞ്ഞി കുറച്ചുകൂടി മെച്ചപ്പെട്ടു.
Ebbin Jose
എബിൻ ജോസ് - യാത്രകളോടും രുചിവൈവിധ്യങ്ങളോടും അടങ്ങാത്ത പ്രണയമുള്ള കേരളത്തിൽ നിന്നുള്ള ഫുഡ് ബ്ലോഗ്ഗർ, ട്രാവൽ ബ്ലോഗ്ഗർ, ട്രാവൽ വ്‌ളോഗർ അല്ലെങ്കിൽ ഫുഡ് വ്‌ളോഗർ; എന്നിങ്ങനെ എങ്ങിനെ വേണമെങ്കിലും വിശേഷിപ്പിക്കാം, പുത്തൻ രുചികളും പുതു കാഴ്ചകളും തേടി ലോകത്തിന്റെ അങ്ങേയറ്റം വരെ യാത്രചെയ്യാൻ വെമ്പുന്ന ഈ സഞ്ചാരിയെ. പ്രവാസിഡെയ്‌ലി വായനക്കാർക്കായി അദ്ദേഹം പങ്കുവയ്ക്കുന്ന പ്രത്യേക പംക്തി "രുചിയാത്ര" - ഓരോ ആഴ്ചയിലും ഓരോ രുചിയാത്രകൾ.