കാന്താരിയുടെ എരിവും അതിന്റെ രുചിയും നമ്മൾ മലയാളികളുടെ നാവിന് ഒരു പ്രത്യേക സംതൃപ്തി തന്നെയാണ്. കാന്താരി ഞെരടി കഞ്ഞികുടിക്കുന്ന അമ്മച്ചിമാരും അപ്പച്ചന്മാരും ഇന്നും നമ്മുടെ മനസ്സിൽ ഉണ്ടാവും.
ചതച്ച കാന്താരിയും ചുവന്നുള്ളിയും കൂടെ കപ്പ പുഴുങ്ങിയതോ കാച്ചിലോ ചെമ്പോ ചേനയോ പുഴിങ്ങിയതോ ഉണ്ടെങ്കിൽ പിന്നെ ഈ മഴക്കാലത്തു മഴയും കണ്ടു രുചി ആസ്വദിക്കാൻ വേറെ ഒന്നും വേണ്ട.
ഇത് അതൊന്നും അല്ല കേട്ടോ – ഇത് ഒരല്പം ആധുനികൻ ആണ് – കാന്താരി ഐസ്ക്രീം. ബാംഗ്ലൂർ പോയി ഐസ്ക്രീം ദോശ കഴിച്ചതുപോലെ തന്നെ വെത്യസ്തൻ.
‘കപ്പ ചക്ക കാന്താരി’ എന്ന ബാംഗ്ലൂരിലെ മലയാളി ഭോജനാലയത്തിൽ ഞങ്ങൾ കഴിച്ചത് കാന്താരി ഐസ്ക്രീം മാത്രമല്ല കേട്ടോ – ചെമ്മീൻ പൊതിയും, ക്ലൗഡ് പുഡിങ്ങും, ബിരിയാണി പുട്ടും, കപ്പയും ചക്കയും ഒക്കെ കഴിച്ചു. എനിക്ക് അവിടെ ഏറ്റവും ഇഷ്ടമായത് ക്ലൗഡ് പുഡിങ് ആണ്, എന്നാലും ആ പുതുമക്കാരൻ കാന്താരി ഐസ്ക്രീമിനെ ഒന്ന് എടുത്തു പറയാതെ വയ്യ.
Ebbin Jose
എബിൻ ജോസ് - യാത്രകളോടും രുചിവൈവിധ്യങ്ങളോടും അടങ്ങാത്ത പ്രണയമുള്ള കേരളത്തിൽ നിന്നുള്ള ഫുഡ് ബ്ലോഗ്ഗർ, ട്രാവൽ ബ്ലോഗ്ഗർ, ട്രാവൽ വ്‌ളോഗർ അല്ലെങ്കിൽ ഫുഡ് വ്‌ളോഗർ; എന്നിങ്ങനെ എങ്ങിനെ വേണമെങ്കിലും വിശേഷിപ്പിക്കാം, പുത്തൻ രുചികളും പുതു കാഴ്ചകളും തേടി ലോകത്തിന്റെ അങ്ങേയറ്റം വരെ യാത്രചെയ്യാൻ വെമ്പുന്ന ഈ സഞ്ചാരിയെ. പ്രവാസിഡെയ്‌ലി വായനക്കാർക്കായി അദ്ദേഹം പങ്കുവയ്ക്കുന്ന പ്രത്യേക പംക്തി "രുചിയാത്ര" - ഓരോ ആഴ്ചയിലും ഓരോ രുചിയാത്രകൾ.