യു എ ഇയുടെ വിദേശകാര്യ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ എന്നിവർ കൂടിക്കാഴ്ച നടത്തി. 2024 നവംബർ 14-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Abdullah bin Zayed receives Minister of External Affairs of India#WamNews https://t.co/TckoUiPKOe pic.twitter.com/BAPQs8PmV8
— WAM English (@WAMNEWS_ENG) November 14, 2024
അബുദാബിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ആഗോളതലത്തിലെ സംഭവവികാസങ്ങളും, വിവിധ മേഖലകളിൽ ഇന്ത്യ-യുഎഇ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
ചരിത്രപരമായി ഇന്ത്യയും യു എ ഇയും അതിശക്തമായ ബന്ധങ്ങൾ പുലർത്തുന്നതായി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ചൂണ്ടിക്കാട്ടി. യു എ ഇയും ഇന്ത്യയും തമ്മിൽ 2022 ഫെബ്രുവരി 18-ന് ഒപ്പ് വെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) പ്രാധാന്യവും അദ്ദേഹം പ്രത്യേകം എടുത്ത് കാട്ടി.
ഈ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ വിവിധ മേഖലകളിൽ ഇന്ത്യയും യു എ ഇയും പുലർത്തുന്ന ഉഭയകക്ഷി ബന്ധങ്ങളെ പുതിയ തലങ്ങളിലേക്ക് ഉയർത്തിയതായും, ഇരുരാജ്യങ്ങളുടെയും വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
WAM