യു എ ഇയുടെ വിദേശകാര്യ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കർ എന്നിവർ സൗത്ത് ആഫ്രിക്കയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. 2023 ജൂൺ 2-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൗത്ത് ആഫ്രിക്കയിലെ കേപ് ടൗണിൽ വെച്ച് നടന്ന ‘ഫ്രണ്ട്‌സ് ഓഫ് ബ്രിക്സ്’ മീറ്റിങ്ങിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ഇടപാടുകൾ, സഹകരണം, CEPA കരാർ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.

CEPA കരാറിന്റെ ഒന്നാം വാർഷികത്തിന്റെ സാഹചര്യത്തിൽ ഈ കരാർ മൂലം സാധ്യമായ നേട്ടങ്ങൾ, ഇരു രാജ്യങ്ങളുടെയും സുസ്ഥിര സാമ്പത്തിക നേട്ടങ്ങൾക്കായി ഈ കരാർ മുന്നോട്ട് വെക്കുന്ന അവസരങ്ങൾ മുതലായവ ഇരുവരും വിശകലനം ചെയ്തു.
WAM