അബുദാബി: മുസഫയിൽ സൗജന്യ COVID-19 പരിശോധനാ കേന്ദ്രം ആരംഭിച്ചു

GCC News

അബുദാബിയിലെ മുസഫയിൽ, തൊഴിലാളികൾക്കായി സൗജന്യ COVID-19 പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ADDED) അറിയിച്ചു. നിലവിൽ ഇതിനായി 2 പ്രത്യേക ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. മുസഫയിലെ സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നടപടി എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

തൊഴിലാളികൾക്കിടയിൽ രോഗവ്യാപനം തടയുന്നത് ലക്ഷ്യമിട്ടാണ് ഈ പ്രത്യേക COVID-19 ക്ലിനിക്കുകൾ പ്രവർത്തിക്കുക.

50 വയസ്സിനു മുകളിൽ പ്രായമുള്ളവർ, പനി, ചുമ, ശ്വാസതടസം എന്നീ രോഗ ലക്ഷണങ്ങൾ ഉള്ളവർ മുതലായവർ ഈ കേന്ദ്രത്തിൽ COVID-19 പരിശോധനകൾ നടത്തണമെന്ന് അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ പരിശോധനകൾ സൗജന്യമായിരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

നിലവിൽ സാധുതയുള്ള റെസിഡൻസ് വിസ ഇല്ലാത്തവർക്കും ഈ സേവനം ഉപയോഗിക്കാമെന്ന് ADDED വ്യക്തമാക്കിയിട്ടുണ്ട്.

മുസഫയിൽ ആരംഭിച്ച 2 COVID-19 പരിശോധനാ കേന്ദ്രങ്ങളുടെ വിവരങ്ങൾ താഴെ പങ്കുവെക്കുന്നു:

മുസഫ 12, ഹ്യൂണ്ടായ് ഷോറൂമിന്‌ അടുത്തുള്ള പരിശോധനാ കേന്ദ്രം

മുസഫ 43, മുസഫ ബസാറിന് അടുത്തുള്ള പരിശോധനാ കേന്ദ്രം