ഫുജൈറ പരിസ്ഥിതി അതോറിറ്റി മേഖലയിലെ സമുദ്ര ജൈവവൈവിധ്യത്തെക്കുറിച്ചുള്ള ഒരു പുതിയ പുസ്തകം പ്രസിദ്ധീകരിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
‘വേൽസ് ആൻഡ് ഡോൾഫിൻസ് ഓഫ് ഫുജൈറ ആൻഡ് ദി അറേബ്യൻ റീജിയൻ’ എന്ന ഈ പുസ്തകം ഫുജൈറയിലെയും അറേബ്യൻ മേഖലയിലെയും തിമിംഗലങ്ങളെക്കുറിച്ചും ഡോൾഫിനുകളെക്കുറിച്ചും പ്രതിപാദിക്കുന്നു. ഫുജൈറ മേഖലയിലെയും, ആഗോളതലത്തിൽ തന്നെയും തിമിംഗലങ്ങളെക്കുറിച്ചും ഡോൾഫിനുകളെക്കുറിച്ചും നടക്കുന്ന ഗവേഷണങ്ങളിൽ നിന്നുളള അറിവുകൾ ഈ പുസ്തകം വായനക്കാർക്ക് മുൻപിൽ അവതരിപ്പിക്കുന്നു.
റോബർട്ട് ബാൾഡ്‌വിൻ, ബാലാസ് ബുസാസ് എന്നിവർ ചേർന്ന് രചിച്ച ഈ പുസ്തകം മത്സ്യബന്ധനം, തിമിംഗലം, ഷിപ്പിംഗ്, ടൂറിസം തുടങ്ങിയ വിഷയങ്ങൾ തിമിംഗലങ്ങളെയും, ഡോൾഫിനുകളെയും എങ്ങിനെയെല്ലാം ബാധിക്കുന്നു എന്നത് പര്യവേക്ഷണം ചെയ്യുന്നു. ഫുജൈറ വെയിൽ ആൻഡ് ഡോൾഫിൻ റിസർച്ച് പ്രോജക്ടിൻ്റെ ഭാഗമായി നടന്ന പഠനഫലങ്ങൾ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
WAM