2022 ജൂൺ 20, തിങ്കളാഴ്ച വൈകീട്ട് ദുബായിലെ പ്രധാന ഇടങ്ങളിൽ യു എ ഇ വ്യോമസേനയുടെ വ്യോമാഭ്യാസ വിഭാഗമായ ഫർസാൻ അൽ എമറാത് പ്രത്യേക വ്യോമാഭ്യാസ പ്രകടനങ്ങൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. 2022 ജൂൺ 19-ന് ദുബായ് മീഡിയ ഓഫീസാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ജൂൺ 20-ന് വൈകീട്ട് 6.20 മുതലാണ് ഫർസാൻ അൽ എമറാത് ഈ വ്യോമാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിക്കുന്നത്.

ഇതിന്റെ ഭാഗമായി യു എ ഇ വ്യോമസേനയിലെ ഏറ്റവും മികച്ച വ്യോമാഭ്യാസ പ്രദർശന സംഘം കാണികളെ ത്രസിപ്പിക്കുന്ന വ്യോമാഭ്യാസ പ്രകടനങ്ങൾ, ദുബായ് നഗരത്തിന് മുകളിലൂടെ പറക്കൽ എന്നിവ അവതരിപ്പിക്കുന്നതാണ്.

ദുബായിലെ പ്രധാന കാഴ്ച്ചകളായ ബുർജ് ഖലീഫ, ഐൻ ദുബായ്, പാം ജുമേയ്‌റ, ബുർജ് അൽ അറബ്, കൈറ്റ് ബീച്ച്, ദുബായ് ഫ്രെയിം, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ എന്നിവയ്ക്ക് മുകളിലൂടെ അൽ ഫർസാൻ വ്യോമാഭ്യാസ പ്രകടനങ്ങൾ നടത്തുന്നതാണ്.